നവകേരള സദസിൽ പങ്കെടുത്ത് അടൂർ ഗോപാലകൃഷ്ണൻ

അടൂരിൽ നവകേരള സദസിനെ സ്വീകരിച്ച് പ്രശസ്ത ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. വൻ ജനാവലിയെ സാക്ഷിയാക്കിയാണ് നവകേരള സദസ് അടൂരിലെത്തിയത്. അടൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണറുടെ സംഘപരിവാർ അജണ്ടയെ വിമർശിച്ചു.

Also Read: പെന്‍ഷന്‍ വിതരണം; കെഎസ്ആര്‍ടിസിക്ക് 71 കോടി കൂടി അനുവദിച്ചു: മന്ത്രി കെ എന്‍ ബാലഗോപാല്‍

കണ്ണൂരിന്റെ സമരചരിത്രം അറിയാതെയാണ് ഒരു നാടിനെ അപമാനിക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൻറെ സമാധാനപരമായ അന്തരീക്ഷത്തെ തകർക്കുവാനുള്ള ബോധപൂർവ്വമായ നീക്കമാണ് ഗവർണർ നടത്തുന്നത്. ഞാൻ ഇരിക്കുന്ന സ്ഥാനത്തിന് ഒരു മര്യാദയുണ്ട്. അത് മറന്ന് പെരുമാറുകയാണ് ഗവർണ്ണരെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗവർണർ സംസ്ഥാനത്തിന്റെ ഭരണ രംഗത്തിന്റെ നാഥൻ എന്നാണ് പറയുന്നത്. അദ്ദേഹം ആ സ്ഥാനത്തെ ഇരിന്നു കൊണ്ട് പറയണ്ടേ വാക്കുകൾ ആണോ പറയുന്നത്.

Also Read: നാടിൻറെ പൊതുവായ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ വേണ്ടി സംഘടിപ്പിച്ച പരിപാടിയാണ് നവ കേരള സദസ്; മുഖ്യമന്ത്രി

മരിച്ചു വീണവരുടെ രക്തം ആണോ ആരിഫ് ഖാന് ബ്ലഡി. നയനാരുടെയും കെ. കരുണാകരന്റേയും ഉൾപ്പെടെ പേരുകൾ ആരിഫ് ഖാന് അറിയില്ല. ഇദ്ദേഹത്തെ ഈ നിലയ്ക്ക് വിടുന്നത് ശരിയല്ല എന്ന് കേന്ദ്രം മനസിലാക്കണം. ഇങ്ങനെ നിലതെറ്റിയ മനുഷ്യനെ കയർ ഊരി വിടരുത്. താൻ ഈ സ്ഥാനത്തിരിക്കുന്നതുകൊണ്ടു ഇത്രയേ പറയുന്നുള്ളു എന്ന് പറഞ്ഞാണ് മുഖ്യമന്ത്രി അവസാനിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News