“പാലോട് രവി ‘ഷോമാന്‍’, നടക്കുന്നത് പാര്‍ട്ടി പ്രവര്‍ത്തനമല്ല”; രൂക്ഷ വിമര്‍ശനവുമായി അടൂര്‍ പ്രകാശ്

കോണ്‍ഗ്രസ് ജില്ലാ കണ്‍വെഷനില്‍ നേതാക്കള്‍ തമ്മില്‍ പോരടി. പാലോട് രവിക്കെതിരെ വിമര്‍ശനവുമായി അടൂര്‍ പ്രകാശ് എം പി രംഗത്തെത്തി. തിരുവനന്തപുരം ജില്ലയില്‍ നടക്കുന്നത് പാലോട് രവിയുടെ ഏകാധിപത്യമാണെന്നും പാര്‍ട്ടി പ്രവര്‍ത്തനമല്ലെന്നും അടൂര്‍ പ്രകാശ് എം പി പറഞ്ഞു.

Also Read : ‘ഇന്ത്യ’ എന്ന പേര് പ്രതിപക്ഷ മുന്നണി ഉപയോഗിക്കുന്നത് തടയാനാകില്ല: തെരഞ്ഞെടുപ്പ് കമ്മിഷന്‍

ജില്ലയില്‍ വോട്ടര്‍പട്ടിയില്‍ പേര് ചേര്‍ക്കുന്ന പ്രവര്‍ത്തനം പോലും നടക്കുന്നില്ലെന്നും ഇത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. പാലോട് ഷോമാനാണെന്നും കെ സുധാകരന്റെയും വി ഡി സതീശന്റെ സാന്നിധ്യത്തില്‍ അടൂര്‍ പ്രകാശ് വിമര്‍ശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News