ആറ്റിങ്ങലിലെ വോട്ടർമാരെ അപമാനിച്ച് അടൂർ പ്രകാശ്; മാപ്പ് പറയണമെന്ന് എൽഡിഎഫ് ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റി

ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിൽ ഇരട്ട വോട്ടർമാരാണെന്ന അടൂർ പ്രകാശ് എംപിയുടെ പ്രസ്താവനയിൽ മാപ്പ് പറയണമെന്ന് എൽഡിഎഫ് ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു. അത് വ്യാജപ്രചാരണമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കിയിട്ടും ഖേദം പ്രകടിപ്പിക്കുക പോലും എംപി ചെയ്യാത്ത സാഹചര്യത്തിലാണ് മണ്ഡലവും കമ്മിറ്റിയുടെ പ്രസ്താവന. ഒന്നരലക്ഷത്തിലധികം ഇരട്ടവോട്ടുകൾ ആറ്റിങ്ങൽ ലോകസഭ മണ്ഡലത്തിൽ ഉണ്ടെന്ന യുഡിഫ് സ്ഥാനാർഥി അടൂർ പ്രകാശിന്റെ ആരോപണം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിക്കളഞ്ഞിരിക്കുകയാണ്. അടൂർ പ്രകാശ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മുഴുവൻ വോട്ടർ പട്ടികയും പരിശോധിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ്‌ കൗൾ തന്നെ വ്യക്തമാക്കിയിരിക്കുന്നു. മണ്ഡലത്തിൽ ആകെയുള്ള പത്തു ലക്ഷത്തോളം വോട്ടുകൾ പരിശോധിച്ചപ്പോൾ 390 ഇരട്ടവോട്ടുകൾ മാത്രമാണ് കണ്ടെത്താൻ കഴിഞ്ഞത്.

Also Read: ജാതി സെന്‍സസ് വിഷയത്തില്‍ കോണ്‍ഗ്രസിനുളളില്‍ ഭിന്നത; നിലവിലുള്ള അസമത്വങ്ങള്‍ക്കും പരിഹാരമല്ലെന്ന് ആനന്ദ് ശർമ്മ

അതുതന്നെ ബോധപൂർവ്വമായവ അല്ലെന്നും, അവ നേരത്തെ തിരിച്ചറിഞ്ഞു ഒഴിവാക്കാൻ നടപടി സ്വീകരിച്ചതാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരിക്കുന്നുണ്ട്. ഇതോടെ ആറ്റിങ്ങലിലെ യുഡിഫ് സ്ഥാനാർഥിയുടെ ഒരു കളവുകൂടി പൊളിയുകയാണ്. തിരഞ്ഞെടുപ്പ് തോൽവി മുൻകൂട്ടി കണ്ടാവും യുഡിഎഫ് സ്ഥാനാർഥി വോട്ടർ പട്ടികക്കെതിരെ രംഗത്തു വന്നത്. എന്നാൽ അത് ആറ്റിങ്ങൽ ലോകസഭ മണ്ഡലത്തിലെ പ്രബുദ്ധരായ വോട്ടർമാരെ ആകെ അപമാനിച്ചു കൊണ്ടാവാൻ പാടില്ലായിരുന്നു. ഒരു മണ്ഡലത്തിലെ വോട്ടർ മാരെ സംശയത്തിന്റെ നിഴലിൽ നിർത്തുകയാണ് അദ്ദേഹം ചെയ്തത്. ഒരു തെളിവും ഇല്ലാതെ കേവലം ഭാവനയുടെ അടിസ്ഥാനത്തിൽ മാത്രമായിരുന്നു ആരോപണം എന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ പരിശോധനയിൽ വ്യക്തമായിരിക്കുകയാണ്.ആറ്റിങ്ങലിനോടോ, ആറ്റിങ്ങലിലെ ജനതയുമായോ ആത്മബന്ധം ഇല്ലാത്തതുകൊണ്ടാണ് ഇത്തരമൊരു ആരോപണം ഉന്നയിക്കാൻ യുഡിഎഫ് സ്ഥാനാർത്ഥിക്ക് കഴിയുന്നത്.

Also Read: ‘സത്യഭാമയെപോലെയുള്ള വിഷജീവികളെ പ്രതിരോധിക്കണം; ആര്‍എല്‍വി രാമകൃഷ്ണന് ഡിവൈഎഫ്ഐ കേരളത്തിലുടനീളം വേദിയൊരുക്കും’: വി കെ സനോജ്

ഈ സാഹചര്യത്തിൽ ജനാധിപത്യവിശ്വാസികളെ അപമാനിച്ച യുഡിഎഫിന്റെ സ്ഥാനാർത്ഥി പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി ആവശ്യപെടുകയാണ്. ഭാവിയിൽ ഇത്തരം കള്ളാപ്രചാരണങ്ങൾ നടത്തുന്നതിൽ നിന്ന് വിലക്കാൻ അദ്ദേഹത്തിന്റെ പാർട്ടി നേതൃത്വം തയാറാകണം. ഇത്തരം ദുരരോപണങ്ങൾക്ക് മറുപടി നൽകാൻ ആറ്റിങ്ങലിലെ വോട്ടർമാർ തയാറെടുത്തുകഴിഞ്ഞു. നുണകൾ ഓരോന്നായി പൊളിയുന്ന സാഹചര്യത്തിൽ ജനങ്ങളെ ആകെ അപമാനിക്കുന്ന ദുഷ്പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ആറ്റിങ്ങൽ പാർലമെൻറ് മണ്ഡലം കമ്മിറ്റി ആവശ്യപെടുകയാണ് എന്നും പ്രസ്താവനയിലൂടെ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News