ഇന്ത്യൻ ഭക്ഷണത്തിനായി അക്ഷമയോടെ കാത്തിരുന്ന് കുരുന്ന്; ദത്തെടുക്കപ്പെട്ട കുട്ടിയുടെ സന്തോഷം കണ്ട് മനംനിറഞ്ഞ് സോഷ്യൽ മീഡിയ

ഇന്ത്യയിൽ നിന്ന് ദത്തെടുത്ത പെൺകുട്ടിയുടെ ആഹാരം കത്തുള്ള ഇരിപ്പും ആഹാരം കാണുമ്പോഴുള്ള സന്തോഷവും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. ഇന്ത്യയിൽ നിന്ന് യുഎസിലേക്ക് ദത്തെടുക്കപ്പെട്ട ഒരു പെൺകുട്ടി റെസ്റ്റോറന്റിൽ ഇന്ത്യൻ പക്ഷവും കാത്തിരിക്കുന്നതാണ് വീഡിയോ. ജന്മനാ ബധിരയും മൂകയുമായ അവള്‍ തന്‍റെ വികാരം പ്രകടിപ്പിക്കുന്ന രീതി ഏവരുടെയും ഹൃദയം കവരുന്നതായിരുന്നു. ഭക്ഷണം കൊണ്ടുവരുമ്പോള്‍ പെട്ടെന്ന് കൊണ്ടു വരനായി കൈനീട്ടി വിളിക്കുകയും തുള്ളിച്ചാടുകയും ചെയ്യുന്നതായി വിഡിയോയിൽ കാണാം.

ALSO READ: ഹിന്ദി ചിത്രം പ്രദര്‍ശിപ്പിച്ച തീയറ്ററുകള്‍ക്ക് നേരെ ‘സ്‌പ്രേ’ ആക്രമണം; കാനഡയില്‍ ജാഗ്രത 

View this post on Instagram

A post shared by UNILAD (@unilad)

ഒറ്റ ദിവസം കൊണ്ട് ആയിരങ്ങളാണ് ഈ വീഡിയോ ലൈക് ചെയ്തത്. കുട്ടിയെ ഇന്ത്യയിൽ നിന്ന് ദത്തെടുത്തതായിരുന്നു. ആറ് പേരുടെ അപ്പാർട്മെന്റിലാണ് അവർ താമസിക്കുന്നത്. യുഎസിലെ ഒരു ഇന്ത്യൻ റെസ്റ്റോറന്റിൽ അവർ കുഞ്ഞിനെ കൊണ്ടുപോയപ്പോഴുള്ള അവളുടെ ഭാവപ്രകടനങ്ങളാണ് കണ്ടത്. ബധിരയായതുകൊണ്ട് തന്നെ അവൾ വളരെയധികം വികാരങ്ങൾ പ്രകടിപ്പിക്കുന്ന കൂട്ടത്തിലാണെന്നും കുട്ടിയുടെ അച്ഛൻ പറഞ്ഞു.

ALSO READ: കാമ്പസുകളെപോലും കലാസൗന്ദര്യ നിഷേധത്തിന്റെ ഇടങ്ങളാക്കുന്നതിനെതിരെ നിതാന്ത ജാഗ്രത വേണം; ജിയോ ബേബിക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് പുകസ

വീഡിയോ കണ്ട് നിരവധി പേർ കമന്റ് ചെയ്തിട്ടുണ്ട്. കുട്ടിയുടെ ആ സന്തോഷത്തിൽ മനംനിറഞ്ഞ് ഇൻഡ്യാക്കാരടക്കം ഷെയർ ചെയ്തു. ഇപ്പോൾ ഈ കുരുന്നിന്റെ സന്തോഷം സോഷ്യൽ മീഡിയയിലാകെ വൈറലായിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News