30 ലക്ഷം രൂപയ്ക്ക് വേണ്ടി അമ്മയെ കൊന്ന് കുളിമുറിയില്‍ കുഴിച്ചിട്ടു; വളര്‍ത്തുമകനായ 24കാരന്‍ പിടിയില്‍

പണം തട്ടിയെടുക്കാനായി അമ്മയെ കൊലപ്പെടുത്തി ദത്തുപുത്രന്‍. ഗ്വാളിയോറിലെ ഷിയോപൂര്‍ ടൗണിലെ കോട്വാലി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് നാടിനെയാകെ നടുക്കിയ സംഭവം. 30 ലക്ഷം രൂപ കൈക്കലാക്കുന്നതിനായി 24 കാരനായ യുവാവ് അമ്മയെ കൊലപ്പെടുത്തി വീട്ടിലെ കുളിമുറിയില്‍ കുഴിച്ചിട്ടത്.

അമ്മ ഉഷയെ (65) കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ദീപക് പച്ചൗരിയെ പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. അമ്മയെ വീട്ടില്‍ നിന്ന് കാണാതായെന്ന് കാണിച്ച് ദത്തുപുത്രനായ ദീപക് ഈ ആഴ്ച ആദ്യം ഷിയോപൂര്‍ ടൗണിലെ കോട്വാലി പൊലീസില്‍ പരാതി നല്‍കിയതായി ഷിയോപൂര്‍ പൊലീസ് സൂപ്രണ്ട് അഭിഷേക് ആനന്ദ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Also Read :  നാടിനെ നടുക്കി കൂട്ടക്കൊല; മൂന്ന് മക്കളേയും ഭാര്യയേയും അമ്മയേയും വെടിവെച്ച് കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു

മാതാവിന്റെ പേരിലുള്ള സ്ഥിരനിക്ഷേപമായ 30 ലക്ഷം രൂപ കൈക്കലാക്കാനായാണ് പ്രതി കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. അന്വേഷണത്തില്‍ ഷെയര്‍ മാര്‍ക്കറ്റില്‍ ദീപക്കിന് 15 ലക്ഷം രൂപ നഷ്ടപ്പെട്ടതായി കണ്ടെത്തി. സംശയം തോന്നി വീട്ടില്‍ പരിശോധന നടത്തിയപ്പോഴാണ് ഒരു മുറിയിലെ കുളിമുറിയുടെ തറ പൊളിച്ച് പണിതതായി കണ്ടെത്തിയത്.

തുടര്‍ന്ന് ഇവിടെ കുഴിച്ച് നോക്കയപ്പോഴാണ് ഉഷയുടെ മൃതദേഹം കണ്ടെത്തിയത്. 23 വര്‍ഷം മുമ്പാണ് ഉഷയും ഭര്‍ത്താവ് ഭുവേന്ദ്ര പച്ചൗരിയും ഒരു അനാഥാലയത്തില്‍ നിന്ന് ദീപക്കിനെ ദത്തെടുത്തത്. 2021ല്‍ ഭുവേന്ദ്ര മരിച്ചു. പിന്നീട് ഉഷയായിരുന്നു മകനെ നോക്കിയിരുന്നത്.

അന്വേഷണത്തിനിടെ പൊലീസ് ദീപക്കിനെയും ബന്ധുക്കളെയും അയല്‍ക്കാരെയും ചോദ്യം ചെയ്തിരുന്നു. മൃതദേഹം കണ്ടെത്തിയതിന് ശേഷമുള്ള ചോദ്യം ചെയ്യലില്‍ ബാങ്കിലുണ്ടായിരുന്ന സ്ഥിരനിക്ഷേപമായ 30 ലക്ഷം രൂപ തട്ടിയെടുക്കാന്‍ വേണ്ടിയാണ് അമ്മയെ കൊലപ്പെടുത്തിയതെന്നും, താനായിരുന്നു ബാങ്കിലെ നോമിനിയെന്നും പ്രതി പൊലീസിനോട് സമ്മതിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News