വിചിത്ര തീരുമാനവുമായി 18+ വീഡിയോ കണ്ടന്‍റുകള്‍ മാത്രം സ്ട്രീം ചെയ്യുന്ന ഒടിടി പ്ലാറ്റ്‌ഫോമായ ഉല്ലുവിന്റെ സിഇഒ. പുരാണ ഭക്തി വീഡിയോ കണ്ടന്‍റുകള്‍ക്കായി ഹരി ഓം എന്ന ഒടിടി പ്ലാറ്റ്ഫോം ആരംഭിക്കുന്നു എന്ന വാർത്തയാണ് സിഇഒ വിഭു അഗർവാൾ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. 2024 ജൂണിൽ ‘ഹരി ഓം’ എന്ന പേരിലാണ് പുതിയ ഒടിടി ആരംഭിക്കാൻ പോകുന്നത്.
‘ഇന്ത്യക്കാരെന്ന നിലയിൽ, നമ്മുടെ വേരുകൾ, സംസ്കാരം, പാരമ്പര്യം, പൈതൃകം എന്നിവയെക്കുറിച്ച് അഭിമാനവും ആദരവും വളർത്തിയെടുക്കേണ്ടത് അത്യാവശ്യമാണ്. ഇന്ത്യൻ പുരാണങ്ങളിലുള്ള ജനങ്ങളുടെ താല്‍പ്പര്യം തിരിച്ചറിഞ്ഞാണ് ലോകമെമ്പാടുമുള്ള കുടുംബ പ്രേക്ഷകർക്കായി ഹരി ഓം രൂപകൽപ്പന ചെയ്‌തിരിക്കുന്നത്’, വാർത്ത പുറത്തുവിട്ടുകൊണ്ട് അഗർവാൾ പറഞ്ഞു.
ALSO READ: ‘നിമിഷനേരം കൊണ്ട് 1 കോടി രൂപയുടെ ടിക്കറ്റുകൾ വിറ്റ് ടർബോ’, ഇതാണ് മലയാളി ഇതാണ് മമ്മൂട്ടി ഇതാണ് മറുപടി
പരാതികളെ തുടർന്ന് കോർപ്പറേറ്റ് കാര്യ മന്ത്രാലയവും സെബിയും ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയവും ഉല്ലുവിനെതിരെ കുറച്ചു നാളുകൾക്ക് മുൻപ് അന്വേഷണം ആരംഭിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിന് ശേഷമാണ് പുതിയ ഭക്തി തീരുമാനം ഉല്ലു കൈക്കൊണ്ടിരിക്കുന്നത്. കേന്ദ്രം വിവിധ അഡള്‍ട്ട് ഒടിടികള്‍ നിരോധിച്ചതിന്റെ കൂട്ടത്തിൽ ഉല്ലു ഉള്‍പ്പെട്ടിരുന്നില്ല. ഇത് നിരവധി സംശയങ്ങളാണ് ഇപ്പോൾ വഴിവെച്ചിരിക്കുന്നത്. ഉല്ലുവിന്റെ സിഎഒയുടെ ഇപ്പോഴത്തെ മനംമാറ്റം കേന്ദ്രത്തിന്റെയും ബിജെപിയുടെയും ഇടപെടലിനെ തുടർന്നാണ് എന്ന സംശയങ്ങളാണ് പലരും പങ്കുവെക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here