പെരിയ കൊലപാതകത്തില്‍ കെവി കുഞ്ഞിരാമന്‍, മണികണ്ഠന്‍ , രാഘവന്‍ വെളുത്തോളി, ഭാസ്‌കരന്‍ വെളുത്തോളി എന്നിവരുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ച സംഭവത്തില്‍ പ്രതികരണവുമായി അഡ്വ. കെ എസ് അരുണ്‍കുമാര്‍. ഈ നാലുപേര്‍ പെരിയ കൊലപാതകത്തിലെ ഗൂഢാലോചനയിലോ തെളിവ് നശിപ്പിച്ചതിനോ തെളിവില്ലെന്നും ശിക്ഷിച്ചത് അസാധാരണ രീതിയാണെന്നും അദ്ദേഹം പറഞ്ഞു.
Also Read : പെരിയ കേസ്; സിബിഐക്ക് തിരിച്ചടി, നാല് പ്രതികളുടെ ശിക്ഷാവിധിക്ക് സ്റ്റേ
കുറ്റകൃത്യത്തിനുള്ള ഗൂഡാലോചയില്ല, കൊലപാതകത്തിനുള്ള ഗൂഡാലോചയില്ല, പ്രതിയെ രക്ഷിക്കാന്‍ വേണ്ടിയുള്ള ഗൂഡാലോചയില്ല, ഏതെങ്കിലും തരത്തില്‍ പ്രതികളെ സംരക്ഷിച്ചതിനുള്ള തെളിവില്ല, അതുപോലെ തന്നെ തെളിവുകള്‍ സഴിപ്പിച്ചിതനുള്ള തെളിവില്ല. മറിച്ച് പ്രതികളെ രക്ഷിച്ചുകൊണ്ട് പോയി എന്ന രൂപത്തില്‍ ആണ് നാല് പ്രതികളെ 5 വര്‍ഷത്തേക്ക് ശിക്ഷിക്കുന്ന വിധിയുണ്ടായത്. ഇതൊരു അസാധാരണമായ രീതിയാണ്. ഏതെങ്കിലും തരത്തില്‍ ഈ കേസിന്റെ ഒരു ഘട്ടില്‍പ്പോലും ഈ പ്രതികളെ പൊലീസ് റിമാന്‍ഡ് ചെയ്യുന്ന സാഹചര്യമുണ്ടായില്ല. വിചാരണ കോടതി ജാമ്യം കൊടുത്ത് ഇപ്പോള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷ പറയുമ്പോള്‍ മാത്രമാണ് ഇവര്‍ ജയിലിലേക്ക് പോകുന്ന സാഹചര്യമുണ്ടായത്. കേസ് നടക്കുമ്പോഴൊന്നും സാക്ഷികളെ സ്വാധീനിക്കുകയോ രക്ഷപ്പെടാന്‍ ശ്രമിച്ചിക്കുകയോ ചെയ്തില്ലെന്നും കേസില്‍ ഇടപെട്ടിട്ടില്ലെന്നും അതുകൊണ്ട് ഇവര്‍ക്ക് ജാമ്യത്തിന് അവകാശമുണ്ടെന്നും അഡ്വ. അരുണ്‍കുമാര്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here