ചൂരൽമല ദുരന്ത ബാധിതരോടുള്ള അവഗണന: കേന്ദ്രത്തിന്റെ ധിക്കാരപരമായ നടപടിക്കെതിരെ പ്രക്ഷോഭം നടത്തുമെന്ന് അഡ്വ കെ അനിൽ കുമാർ

ANIL KUMAR

മുണ്ടക്കൈ -ചൂരല്‍മല ഉരുള്‍പൊട്ടലും പ്രളയവും ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്ര സർക്കാർ. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ മാനദണ്ഡം അനുവദിക്കില്ലെന്നും എസ്ഡിആര്‍എഫ്/ എന്‍ഡിആര്‍എഫ് മാനദണ്ഡത്തില്‍ ഈ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനുള്ള വ്യവസ്ഥയില്ലെന്നുമുള്ള വാദം ഉയർത്തിയാണ് കേരളത്തോടുള്ള കേന്ദ്രത്തിന്റെ ഈ അവഗണ.കേന്ദ്ര സഹമന്ത്രി നിത്യാനന്ദ റായി കെവി തോമസിന് നല്‍കിയ കത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

അതേസമയം കേന്ദ്രത്തിന്റെ ധിക്കാരപരമായ നടപടിക്കെതിരെ വലിയ പ്രക്ഷോഭം നടത്തുമെന്ന് അഡ്വ കെ അനിൽ കുമാർ പ്രതികരിച്ചു. കേരളത്തെ സഹായിക്കാൻ കേന്ദ്രം ഒരിക്കലും തയാറായില്ലെന്നും കേന്ദ്രത്തിന്റെ ഈ നടപടി തിരുത്താൻ ഇടത് ജനാതിപത്യ മുന്നണിയുടെ നേതൃത്വത്തിൽ പ്രക്ഷോഭം നടത്തുമെന്നും ഇത് ഉപതെരെഞ്ഞെടുപ്പിന് കഴിഞ്ഞാൽ ഉടൻ തന്നെ തുടങ്ങേണ്ട സാഹചര്യമാണ് നിലവിൽ ഉള്ളതെന്നും അദ്ദേഹം കൈരളി ന്യൂസിനോട് പ്രതികരിച്ചു.

ENGLISH NEWS SUMMARY: The BJP Led central government will not declare the Mundakai-Churalmala landslide  as a national disaster.Adv K Anil Kumar responded that there will be a big agitation against the insolent action of the Centre.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News