സന്നിധാനത്ത് ജലമെത്തിക്കാൻ കുന്നാർ ഡാമിൽനിന്ന് ഒരു പൈപ്പ് ലൈൻ കൂടിയെത്തും: അഡ്വ. പിഎസ് പ്രശാന്ത്

sabarimala pipeline

ശബരിമല സന്നിധാനത്ത് ശുദ്ധജലമെത്തിക്കുന്നതിനായി കുന്നാർ ഡാമിൽ നിന്ന് ഒരു പൈപ്പ് ലൈൻ കൂടി സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. പിഎസ് പ്രശാന്ത്. കുന്നാർ ഡാം സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കുന്നാർ ഡാമിൽനിന്ന് ശുദ്ധജലമെത്തിക്കുന്നതിനായി രണ്ടു പൈപ്പ് ലൈനുകളാണ് സന്നിധാനത്തേക്ക് ഉണ്ടായിരുന്നത്.

2018ലെ പ്രളയത്തിൽ ഇതിലൊന്ന് തകർന്നുപോയിരുന്നു. ജലവിതരണം സുഗമമാക്കാനായി ഒരു പൈപ്പ് ലൈൻ കൂടി സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്. വനംവകുപ്പിന്റെ അനുമതിക്കായുള്ള നടപടി തുടരുകയാണ്. കുന്നാർ ഡാമിൽനിന്ന് ജലം എത്തിക്കാൻ സർക്കാർ എല്ലാ സഹായവും നൽകാമെന്ന് ദേവസ്വം വകുപ്പു മന്ത്രി വിഎൻ വാസവൻ അറിയിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

also read;മനുഷ്യരെല്ലാവരും ഒരു കുടുംബമാണെന്ന ലോകത്തിന് ​ഗുരു നൽകിയ സന്ദേശം ഏറെ പ്രസക്തം; ഫ്രാൻസിസ് മാർപാപ്പ

സന്നിധാനത്ത് കുടിവെള്ളം എത്തിക്കുന്നതിനായി 1953ലാണ് കുന്നാർ ഡാം കമ്മീഷൻ ചെയ്തത്. സന്നിധാനത്തിന് എട്ടു കിലോമീറ്റർ അകലെ പെരിയാർ കടുവ സങ്കേതത്തിനുള്ളിലാണ് ഡാം സ്ഥിതിചെയ്യുന്നത്. മലമുകളിൽനിന്നുള്ള ജലം ഡാം കെട്ടി പൈപ്പ് മുഖേനയാണ് സന്നിധാനത്തേക്ക് എത്തിക്കുന്നത്. വൈദ്യുതിയോ മോട്ടോറോ ഉപയോഗിക്കാതെ ഗുരുത്വകർഷണബലത്താലാണ് വെള്ളം സന്നിധാനത്തെ പാണ്ടിത്താവളത്തുള്ള ജലസംഭരണികളിൽ എത്തുന്നത്. ഇവിടെനിന്നാണ് വിവിധയിടങ്ങളിലേക്ക് വിതരണം ചെയ്യുന്നത്.

വനത്തിനുള്ളിലൂടെ കാൽനടയായേ ഡാമിൽ എത്താനാകൂ. പൊതുജനങ്ങൾക്ക് ഇവിടേക്ക് പ്രവേശനമില്ല. പൊലീസും വനംവകുപ്പും കനത്ത സുരക്ഷയാണ് ഡാമിൽ ഒരുക്കിയിട്ടുള്ളത്. കുന്നാർ ഡാമിലെ ജലവിതരണസംവിധാനങ്ങളുടെ പ്രവർത്തനം ദേവസ്വം പ്രസിഡന്റും എൻജിനീയർമാരും വിലയിരുത്തി. ദേവസ്വം എക്‌സിക്യൂട്ടീവ് എൻജിനീയർ സി. ശ്യാമപ്രസാദ്, ഇലക്ട്രിക്കൽ എക്‌സിക്യൂട്ടീവ് എൻജിനീയർ വി. രാജേഷ് മോഹൻ, എ.ഇ.ഒ. ശ്രീനിവാസൻ നമ്പൂതിരി എന്നിവർ പ്രസിഡന്റിനൊപ്പമുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News