ബലാൽസംഗക്കേസിൽ കോൺഗ്രസ് നേതാവ് അഡ്വ. വി എസ് ചന്ദ്രശേഖരൻ്റെ മുൻകൂർ ജാമ്യാപേക്ഷയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധി പറയും. ചന്ദ്രശേഖരൻ അതിജീവിതയെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന കേസിലും വാദം കേട്ട സാഹചര്യത്തിലാണ് കോടതി ഇന്ന് വിധി പറയുന്നത്.
ALSO READ: ഹേമ കമ്മറ്റി റിപ്പോർട്ടിൻ്റെ പൂർണ്ണരൂപം സർക്കാർ ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും
അതിജീവിതയെ സ്വാധീനിക്കാൻ ശ്രമിച്ചതിൻ്റെ തെളിവുകൾ പ്രോസിക്യൂഷൻ കോടതിയ്ക്ക് കൈമാറിയിരുന്നു. ആലുവയിൽ താമസിക്കുന്ന നടിയുടെ പരാതിയിലാണ് ചന്ദ്രശേഖരനെതിരെ കൊച്ചി സെൻട്രൽ പോലീസ് കേസെടുത്തത്.
ALSO READ: ഹേമ കമ്മറ്റി റിപ്പോർട്ടിൻ്റെ പൂർണ്ണരൂപം സർക്കാർ ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും
സിനിമയുടെ ലൊക്കേഷൻ കാണിക്കാം എന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി തന്നെ നിർമ്മാതാവിന് കാഴ്ചവെക്കുകയായിരുന്നുവെന്നാണ് ചന്ദ്രശേഖരനെതിരായ നടിയുടെ പരാതി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here