ബാംഗ്ലൂരിൽ നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അർഹത നേടി അദ്വൈത് രാജ്

എറണാകുളത്തു നടന്ന കേരള സംസ്ഥാന റോളർ സ്കൂട്ടർ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ അദ്വൈത് രാജ് ഡിസംബറിൽ ബാംഗ്ലൂരിൽ നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അർഹത നേടി. കഴിഞ്ഞ രണ്ടു വർഷങ്ങളിലും കേരളത്തെ പ്രതിനിധീകരച്ച അദ്വൈത് രാജ് രണ്ട് വർഷവും വെങ്കല മെഡൽ നേട്ടം കൈവരിച്ചു.

ALSO READ: യുവേഫയിൽ ജർമനിയുടെ ഗോൾ ‘മഴവില്ല്’; ബോസ്നിയയെ തകർത്തത് എതിരില്ലാത്ത ഏഴു ഗോളുകൾക്ക്

കൊല്ലം ഉളിയകോവിൽ സെന്റ് മേരിസ് സ്കൂളിൽ ഒൻപതാം ക്ലാസ്സ്‌ വിദ്യാർത്ഥി ആയ അദ്വൈത് പാൽകുളങ്ങര കെ ആർ നഗർ 3 ആ യിൽ താമസിക്കുന്ന യൂണിയൻ ബാങ്ക് ചീഫ് മാനേജർ രാജേഷ്ബാബുവിന്റെയും കൊല്ലം എസ്‌ എൻ കിഡ്സ് വേൾഡ് അധ്യാപിക ശ്രീ ബിന്ദുവിന്റെയും മകനാണ്.

News Summary- Advait Raj, who won a silver medal in the Kerala State Roller Scooter Championship held in Ernakulam, qualified to participate in the National Championship to be held in Bangalore in December.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News