ദുബായിൽ നിന്നും ലണ്ടനിലേക്ക് 1959 മോഡല്‍ വിന്റേജ് കാറിൽ സാഹസിക യാത്രക്ക് തയ്യാറെടുക്കുകയാണ് ഒരു കുടുംബം. ബസിനസുകാരനായ ധാമന്‍ ധാക്കൂര്‍, 21 കാരിയായ മകള്‍ ദേവാന്‍ഷി, 75വയസ് പ്രായമുള്ള പിതാവ് ദേവല്‍ എന്നിവരാണ് യാത്രക്ക് തയ്യാറെടുക്കുന്നത്. ലണ്ടനിലേക്കുളള യാത്രക്കായി ഇവര്‍ തെരഞ്ഞെടുത്തിരിക്കുന്നത് 73 വര്‍ഷം പഴക്കമുള്ള 1959 മോഡല്‍ വിന്റേജ് കാറാണ്. 48 വര്‍ഷം മുമ്പാണ് കുടുംബം ഈ കാർ വാങ്ങിയത്. യാത്രക്ക് മുന്നോടിയായി എട്ടുമാസമെടുത്ത് കാറിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി. ദിവസങ്ങള്‍ക്ക് ശേഷം ദുബായില്‍ നിന്ന് ആരംഭിക്കുന്ന യാത്ര ഇറാന്‍, അസര്‍ബൈജാന്‍, ജോര്‍ജിയ, തുര്‍ക്കി, ബള്‍ഗേറിയ, അല്‍ബേനിയ, ഇറ്റലി, സ്വിറ്റ്സര്‍ലന്‍ഡ്, ജര്‍മ്മനി, ബെല്‍ജിയം, ഫ്രാന്‍സ് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് 90 ദിവസം കൊണ്ട് ലണ്ടനില്‍ എത്തിച്ചേരാനാണ് ലക്ഷ്യമിടുന്നത്.
also read :ഭംഗിയിലും രുചിയിലും മുന്നില്‍; നിസ്സാരനല്ല ഡ്രാഗണ്‍ ഫ്രൂട്ട്
ഇത്തരത്തിലുളള ഒരു യാത്രയെക്കുറിച്ച് ആറ് വര്‍ഷം മുമ്പാണ് ഇവര്‍ ആദ്യമായി ചിന്തിച്ചത്. പല കാരണങ്ങള്‍ കൊണ്ട് യാത്ര നീണ്ടുപോയെങ്കിലും ഒടുവില്‍ ഇവരുടെ സ്വപ്‌നം സാക്ഷകരിക്കാൻ പോവുകയാണ്. റെഡ് ഏഞ്ചല്‍ എന്ന വിഭാഗത്തലുളള ഈ കാര്‍ ലോകത്ത് തന്നെ 900 എണ്ണം മാത്രമാണ് നിലവിൽ ഉള്ളതെന്നാണ് റിപ്പോർട്ട്. അതില്‍ തന്നെ സഞ്ചാര യോഗ്യമായത് നൂറ് എണ്ണം മാത്രമാണ്. അതുകൊണ്ട് തന്നെ വാഹനത്തിന്റെ സ്‌പെയര്‍ പാര്‍ട്സുകള്‍ക്കായി ലോകം മുഴുവന്‍ അലയേണ്ടി വന്നുവെന്ന് ദമ്പതികൾ പറഞ്ഞു.
also read :കാസർഗോഡ് മരം ദേഹത്ത് വീണ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here