2000 ത്തിന്റെ നോട്ട് നൽകി സാധനം വാങ്ങുന്നോ? 2100 രൂപക്കുള്ള സാധനം കിട്ടും; പരസ്യം വൈറൽ

രണ്ടായിരത്തിന്റെ നോട്ട് നൽകി സാധനം വാങ്ങുകയാണ് എങ്കിൽ 2100 രൂപയ്ക്കുള്ള സാധനങ്ങൾ കിട്ടും. പരസ്യവുമായി ഇറങ്ങി ഒരു ഇറച്ചിക്കട. ജിടിപി ന​ഗറിലുള്ള സറദാർ എ പ്യുവർ മീറ്റ് ഷോപ്പിന്റേതാണ് പരസ്യം. കിടിലൻ ബിസിനസ് മൈൻഡ് തന്നെ എന്നാണ് പരസ്യത്തിന് ആളുകളുടെ മൈൻഡ്. 2000 രൂപ നോട്ട് പിൻവലിച്ചതായി വാർത്ത വന്നതോടെ രണ്ടായിരത്തിന്റെ നോട്ട് എവിടെയെങ്കിലും എങ്ങനെയെങ്കിലും കൊടുത്ത് ഒഴിവാക്കാനാണ് ആളുകളുടെ ശ്രമം. അതിന്റെ ഭാ​ഗമായി പമ്പുകളിലൊക്കെ മിക്ക ആളുകളും രണ്ടായിരത്തിന്റെ നോട്ടാണ് നൽകുന്നത് എന്ന് റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ദിവസം പെട്രോൾ പമ്പിൽ നിന്നും രണ്ടായിരത്തിന്റെ നോട്ട് വാങ്ങാൻ വിസമ്മതിക്കുന്ന ഒരു ജീവനക്കാരന്റെ വീഡിയോ വൈറലായിരുന്നു. മാത്രമല്ല, ഇയാൾ സ്കൂട്ടറിലൊഴിച്ച പെട്രോൾ 2000 -ത്തിന്റെ നോട്ട് നൽകിയതോടെ തിരികെ ഊറ്റിയെടുക്കുകയും ചെയ്തിരുന്നു. റെഡ്ഡിറ്റിൽ പങ്ക് വെച്ച ഈ ഇറച്ചികടയുടെ പോസ്റ്റ് വളരെ പെട്ടന്നാണ് വൈറലായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News