ക്ഷേത്ര പൂജാദി കര്‍മ്മങ്ങളില്‍ നിന്നും ഉപദേശക സമിതി പൂജാരിയെ മാറ്റി നിര്‍ത്തിയതായി പരാതി. ഈഴവ സമുദായത്തില്‍പ്പെട്ട പൂജാരിയായ മനു ആനന്ദാണ് ഇത് സംബന്ധിച്ച് ദേവസ്വം വകുപ്പിന് പരാതി നല്‍കിയത്. ജാതി വ്യവസ്ഥയുടെ പേരിലാണ് തന്നെ മാറ്റിനിര്‍ത്തിയതായാണ് പരാതിയില്‍ പറയുന്നത്.
ALSO READ:യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ്; അന്വേഷണം പ്രാരംഭഘട്ടത്തില്‍: മുഖ്യമന്ത്രി
ആലപ്പുഴ എടത്വ പച്ച ചെക്കരിക്കാവ് ദേവീക്ഷേത്രത്തിലെ പൂജാരിയായ മനു ആനന്ദ് ആണ് ജാതീയമായി തന്നെ അപമാനിച്ചതായി പരാതി നല്‍കിയിരിക്കുന്നത്. ദേവസ്വം വകുപ്പ് മന്ത്രിക്കാണ് പരാതി നല്‍കിയത് എന്‍എസ്എസ് നിയന്ത്രണത്തിലുള്ള ക്ഷേത്രം ഭാരവാഹികളാണ് ഈഴവ സമുദായത്തില്‍പ്പെട്ട പൂജാരിയെ മാറ്റി പകരം ഉയര്‍ന്ന സമുദായത്തില്‍പ്പെട്ട പൂജാരിയെ കൊണ്ട് പൂജാദികര്‍മ്മങ്ങള്‍ ചെയ്യിച്ചത്. ക്ഷേത്ര വിശ്വാസികള്‍ നോക്കി നില്‍ക്കുന്ന സമയത്താണ് തന്നെ മാറ്റി മറ്റൊരാളെ പൂജ ചെയ്യാന്‍ നിയോഗിച്ചത്.
2012 മുതല്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ പൂജാദി കര്‍മ്മങ്ങള്‍ ചെയ്തുവരുന്ന പൂജാരിയാണ് മനു. ആയില്യം പൂജയുമായി ബന്ധപ്പെട്ട് തങ്ങളുടെ തിരക്ക് കൂടിയതുകൊണ്ടാണ് മറ്റൊരു പൂജാരിയെ നിയോഗിച്ചതെന്നാണ് ക്ഷേത്രം ഉപദേശക സമിതിയുട വിശദീകരണം. ഇതിന് മുമ്പ് ചെട്ടികുളങ്ങര ക്ഷേത്രത്തിലും ഈഴവ സമുദായത്തില്‍പ്പെട്ട പൂജാരിയെ പൂജ ചെയ്യാന്‍ അനുവദിച്ചിരുന്നില്ല. ആര്‍എസ്എസിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിലാണ് ഇത്തരത്തില്‍ ജാതീയ വ്യവസ്ഥ ഇപ്പോഴും നിലനില്‍ക്കുന്ന എന്നാണ് പൂജാരിയുടെ പരാതി.
ALSO READ:മഞ്ഞില്‍ വിറച്ച് മൂന്നാര്‍; താപനില പൂജ്യം ഡിഗ്രിയില്‍
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here