‘ഏഷ്യാനെറ്റ് ന്യൂസിന്റെ വ്യാജ വാര്‍ത്തക്കെതിരെ മുന്നോട്ട് തന്നെ’; ചാനലിനെതിരെ വക്കീല്‍ നോട്ടീസ് അയച്ച് അഡ്വ. ജി. സ്റ്റീഫന്‍ എംഎല്‍എ

അരുവിക്കര എംഎല്‍എ അഡ്വ. ജി. സ്റ്റീഫനെതിരെ ഏഷ്യാനെറ്റ് ന്യൂസ് വ്യാജ വാര്‍ത്ത സംപ്രേക്ഷണം ചെയ്ത സംഭവത്തില്‍ ചാനലിനും ചാനല്‍ റിപ്പോര്‍ട്ടറിനും അവതാരികയ്ക്കുമെതിരെ എംഎല്‍എ വക്കീല്‍ നോട്ടീസയച്ചു. എംഎല്‍എയെ സമൂഹ മധ്യത്തില്‍ അവഹേളിക്കണമെന്നും അപകീര്‍ത്തിപ്പെടുത്തണമെന്നും മന:പൂര്‍വം ഉദ്ദേശിച്ചുകൊണ്ട് പ്രക്ഷേപണം ചെയ്ത വാര്‍ത്ത അവാസ്തവവും കെട്ടിച്ചമച്ചതുമാണെന്ന് വക്കീല്‍ നോട്ടീസില്‍ ചൂണ്ടിക്കാണിക്കുന്നു. ചാനല്‍ അവതാരിക മറ്റു രണ്ടുപേരുമായി മുന്‍കൂട്ടി ആലോചിച്ചുറപ്പിച്ച സ്‌ക്രിപ്റ്റ് അനുസരിച്ചായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് വളരെ ഗൗരവമേറിയൊരു വാര്‍ത്ത ഇതാ പുറത്തുവിടാന്‍ പോകുന്നു എന്ന തരത്തില്‍ പ്രചാരണം നല്‍കിക്കൊണ്ട് ജൂണ്‍ 16ന് ഈ വ്യാജ വാര്‍ത്ത നല്‍കുന്നത്. എംഎല്‍എയുടെ കാറിന് കടന്നുപോകാന്‍ സൗകര്യമൊരുക്കിയില്ല എന്നാരോപിച്ച് 8 മാസം ഗര്‍ഭിണിയായ യുവതി അടക്കമുള്ള ഒരു കുടുംബത്തിനു നേരെ ഇതാ ആക്രമണം നടന്നിരിക്കുന്നു എന്നായിരുന്നല്ലോ അന്ന് ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത വാര്‍ത്ത.

ALSO READ: ‘കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാന്‍ നടപടി ഉറപ്പാക്കും’: മുഖ്യമന്ത്രി

എന്നാല്‍, സംഭവ സമയത്ത് എംഎല്‍എയോ, അദ്ദേഹത്തിന്റെ ഡ്രൈവറോ വാഹനത്തില്‍ ഉണ്ടായിരുന്നില്ലെന്ന് ഏഷ്യാനെറ്റിന്റെ തന്നെ റിപ്പോര്‍ട്ടറോട് പരാതിക്കാരന്‍ പറഞ്ഞിട്ടും അവതാരിക അതു വകവെയ്ക്കാതെ ആരോപണം എംഎല്‍എയ്‌ക്കെതിരെയാണെന്ന തരത്തില്‍ വാര്‍ത്തയില്‍ പറഞ്ഞത് ദുരുദ്ദേശത്തോടെയാണെന്ന് വക്കീല്‍ നോട്ടീസില്‍ പറയുന്നു. എംഎല്‍എയുടെയും അതുവഴി സിപിഐഎമ്മിന്റെയും സല്‍പ്പേരിന് കളങ്കം വീഴ്ത്തുക എന്നതായിരുന്നു ഇവരുടെ ഉദ്ദേശമെന്നും അഡ്വ. ജി. സ്റ്റീഫന്‍ എംഎല്‍എ ഏഷ്യാനെറ്റ് ന്യൂസിനയച്ച വക്കീല്‍ നോട്ടീസില്‍ വ്യക്തമാക്കി. അതു സംബന്ധിച്ച് നിയമനടപടികളുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് തീരുമാനമെന്ന് എംഎല്‍എ അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News