‘ഉമ്മന്‍ ചാണ്ടിക്ക് ചികിത്സ ഉറപ്പുവരുത്താന്‍ കേരള സര്‍ക്കാരിന് പ്രത്യേക ഇടപെടല്‍ വേണ്ടിവന്നത് എന്തുകൊണ്ട്?; ഉത്തരവാദിത്തം സതീശനുമുണ്ട്’: അഡ്വ. കെ അനില്‍കുമാര്‍

അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും എംഎല്‍എയുമായിരുന്ന ഉമ്മന്‍ ചാണ്ടിക്ക് ചികിത്സ ഉറപ്പു വരുത്തുന്നതില്‍ കേരള സര്‍ക്കാരിന് പ്രത്യേക ഇടപെടല്‍ നടത്തേണ്ടി വന്നത് എന്തുകൊണ്ടെന്ന് അഡ്വ കെ അനില്‍കുമാര്‍. അതിന്റെ സാഹചര്യം ഒരുക്കിയതിലുള്ള ഉത്തരവാദിത്തം വി ഡി സതീശനുമുണ്ട്. പുണ്യവാള രാഷ്ട്രീയം താങ്കളുടെ അതിജീവനത്തിനാണെങ്കിലും ആരാധനാലയങ്ങളെ തെരഞ്ഞെടുപ്പിലേക്ക് വലിച്ചിഴക്കുന്നത് ബിജെപിക്ക് സഹായകരമാണെന്ന വസ്തുത മറക്കരുതെതെന്നും അനില്‍കുമാര്‍ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

also read- എറണാകുളത്ത് ദമ്പതികള്‍ മരിച്ച നിലയില്‍

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വി ഡി സതീശന്റെ പുണ്യവാള രാഷ്ട്രീയത്തിനു് മറുപടിയില്ലേ? ബഹു:പ്രതിപക്ഷ നേതാവേ, അങ്ങേയ്ക്ക് ഒരു തുറന്ന കത്ത് അയച്ചിരുന്നു. ആദരണീയനായ ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തിന് ശേഷം താങ്കള്‍ അദ്ദേഹത്തോടുള്ള മുന്‍ നിലപാട് മാറ്റുന്നതായി കണ്ടു.

ഉമ്മന്‍ ചാണ്ടിയെ പുണ്യവാളനായി പ്രഖ്യാപിക്കാന്‍ മത നേതൃത്വത്തോട് എറണാകുളത്തെ അനുശോചന യോഗത്തില്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പില്‍ വിശ്വാസത്തെ ദുരുപയോഗിക്കരുതെന്ന് അങ്ങേയ്ക്കും അറിയുമല്ലോ. തൃപ്പൂണിത്തുറയിലെ തെരഞ്ഞെടുപ്പ് കേസിന്റെ വിധിയില്‍ കേസ് പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് ബഹു: കേരള ഹൈക്കോടതിയുടെ ഒരു വിധി നിലവിലുണ്ട്.

യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനോട് ഒരു മാധ്യമം പ്രതികരണമാവശ്യപ്പെട്ടപ്പോള്‍ ”നിങ്ങള്‍ പള്ളിയിലേക്ക് വരൂ, അവിടെ മറ്റു ചാനലുകള്‍ എത്തിയിട്ടുണ്ട്, ഒരുമിച്ച് പ്രതികരിക്കാം’ എന്ന് ചാണ്ടി ഉമ്മന്‍ മറുപടി പറയുന്നത് കണ്ടു. ആരാധനാലയത്തെ തെരഞ്ഞെടുപ്പ് പ്രചരണ വേദിയാക്കാന്‍ ചാണ്ടി ഉമ്മന്‍ ഒരു മാധ്യമത്തെ പള്ളിയിലേക്ക് ക്ഷണിച്ചത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ്. താങ്കളുടെ പുണ്യവാള രാഷ്ട്രീയത്തിന്റെ വഴിയില്‍ സ്ഥാനാര്‍ത്ഥി സഞ്ചരിച്ചത് അദ്ദേഹത്തിനു് തെരഞ്ഞെടുപ്പില്‍ അയോഗ്യത നല്‍കിക്കഴിഞ്ഞു. അതിനാല്‍ രണ്ടാമതും ഒരു കത്തു കൂടി അയക്കുന്നു.

താങ്കള്‍ക്ക് ഉമ്മന്‍ ചാണ്ടിയോടുള്ള ‘സ്‌നേഹം” ഈ നാട് എപ്പോഴും കണ്ടറിഞ്ഞതാണ്. ബഹുമാനപ്പെട്ട ഉമ്മന്‍ ചാണ്ടിക്ക് ചികിത്സ ഉറപ്പു വരുത്തുന്നതില്‍ കേരള സര്‍ക്കാരിനു് പ്രത്യേക ഇടപെടല്‍ നടത്തേണ്ടി വന്നുവല്ലോ. അതിന്റെ സാഹചര്യം ഒരുക്കിയതില്‍ ഉത്തരവാദിത്തം താങ്കള്‍ കൂടി പങ്കിടേണ്ടതല്ലേ. പുണ്യവാള രാഷ്ട്രീയം താങ്കളുടെ അതിജീവനത്തിനാണെങ്കിലും ആരാധനാലയങ്ങളെ തെരഞ്ഞെടുപ്പിലേക്ക് വലിച്ചിഴക്കുന്നത് ബിജെപിക്ക് സഹായകരമാണെന്ന വസ്തുത മറക്കരുത്. അതിനാല്‍ വീണ്ടും പറയെട്ടെ ..

പുതുപ്പള്ളിയെ അയോദ്ധ്യയാക്കരുത്.

അഡ്വ.’ കെ.അനില്‍കുമാര്‍

also read- തൃശൂരില്‍ ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News