ജാമ്യാപേക്ഷ എതിര്‍ത്തു; അഭിഭാഷകയെ തട്ടിക്കൊണ്ടുപോയി കൊന്ന് കനാലില്‍ തള്ളി; 6 പേര്‍ പിടിയില്‍

അഭിഭാഷകയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ മൂന്ന് അഭിഭാഷകരടക്കം ആറുപേര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ കസ്ഗഞ്ചില്‍ ആണ് സംഭവം. സെപ്റ്റംബര്‍ മൂന്നാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം.

അഭിഭാഷകയായ മോഹിനി തോമറി(40)നെ കൊലപ്പെടുത്തി മൃതദേഹം കനാലില്‍ തള്ളിയ കേസിലാണ് അഭിഭാഷകനായ മുസ്തഫ കാമില്‍(60) ഇയാളുടെ മക്കളായ അസദ് മുസ്തഫ(25) ഹൈദര്‍ മുസ്തഫ(27) സല്‍മാന്‍ മുസ്തഫ(26) എന്നിവരെയും അഭിഭാഷകരായ മുനാജിര്‍ റാഫി(45) കേശവ് മിശ്ര(46) എന്നിവര്‍ അറസ്റ്റിലായത്.

Also Read :കാണാതായ സുഭദ്ര എന്ന വയോധികയുടെ പോസ്റ്റ്മോർട്ടം ഇന്ന്

മുനാജിര്‍ റാഫിയും കേശവ് മിശ്രയും അഭിഭാഷകരാണെന്നും ഇരുവരും മുസ്തഫയുടെ കൂട്ടാളികളാണെന്നും പൊലീസ് പറഞ്ഞു. കസ്ഗഞ്ചിലെ കോടതിവളപ്പിന് പുറത്തുനിന്ന് മോഹിനിയെ തട്ടിക്കൊണ്ടുപോയ സംഘം അജ്ഞാതകേന്ദ്രത്തിലെത്തിച്ച് അഭിഭാഷകയെ കൊലപ്പെടുത്തുകയായിരുന്നു.

മോഹിനിയുടെ ഭര്‍ത്താവിന്റെ പരാതിയിലാണ് മുസ്തഫ കാമില്‍ അടക്കമുള്ളവരെ പൊലീസ് പിടികൂടിയത്. കോടതിയില്‍ ജാമ്യാപേക്ഷയെ എതിര്‍ത്തതിന്റെ പേരില്‍ പ്രതികള്‍ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നതായും ഭര്‍ത്താവ് മൊഴി നല്‍കിയിരുന്നു.

മുസ്തഫ കാമിലിന്റെ മക്കള്‍ പ്രതികളായ കേസില്‍ മോഹിനി ഇവരുടെ ജാമ്യാപേക്ഷയെ എതിര്‍ത്തിരുന്നു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News