എ ആര്‍ റഹ്‌മാന്റെ വേര്‍പിരിയലിന് ഗിറ്റാറിസ്റ്റ് മോഹിനി ഡേയുടെ വിവാഹമോചനവുമായി ബന്ധമുണ്ടോ? ഒടുവില്‍ പ്രതികരിച്ച് സൈറയുടെ അഭിഭാഷക

A R Rahman

എ ആര്‍ റഹ്‌മാന്റെ വേര്‍പിരിയലിന് ഗിറ്റാറിസ്റ്റ് മോഹിനി ഡേയുടെ വിവാഹമോചനവുമായി ബന്ധമുണ്ടോ? ടുവില്‍ പ്രതികരിച്ച് സൈറയുടെ അഭിഭാഷക

എ ആര്‍ റഹ്‌മാന്റെ വേര്‍പിരിയലിന് ഗിറ്റാറിസ്റ്റ് മോഹിനി ഡേയുടെ വിവാഹമോചനവുമായി ബന്ധമുണ്ടോ? ടുവില്‍ പ്രതികരിച്ച് സൈറയുടെ അഭിഭാഷക

29 വര്‍ഷം നീണ്ട വിവാഹ ജീവിതം അവസാനിപ്പിക്കാനൊരുങ്ങുകയാണ് തങ്ങളെന്ന് എ ആര്‍ റഹ്‌മാനും ഭാര്യ സൈറ ബാനുവും കഴിഞ്ഞ ദിവസമാണ് അറിയിച്ചത്. പൊതുജനം സ്വകാര്യതയിലേക്ക് കടക്കരുതെന്നും ഈ വിഷമഘട്ടം മനസിലാക്കേണ്ടതുണ്ടെന്നും ഇരുവരും പറഞ്ഞിരുന്നു

എ ആര്‍ റഹ്‌മാന്റെ വേര്‍പിരിയല്‍ വാര്‍ത്ത വന്നതിന് പിന്നാലെ റഹ്‌മാന്റെ ട്രൂപ്പിലെ അംഗവും പ്രശസ്ത ഗിറ്റാറിസ്റ്റുമായ മോഹിനി ഡേ വിവാഹമോചിതയായ വാര്‍ത്തയും പുറത്തുവന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു മോഹിനി ഇക്കാര്യം വെളിപ്പെടുത്തിയത്. പരസ്പരധാരണയോടെയാണ് തങ്ങള്‍ ദാമ്പത്യജീവിതം അവസാനിപ്പിക്കുന്നതെന്ന് മോഹിനി പറഞ്ഞു.

Also Read : എ ആര്‍ റഹ്‌മാന്റെയും ഭാര്യയുടേയും വേര്‍പിരിയല്‍; ഒടുവില്‍ പ്രതികരണവുമായി മകന്‍, ഞെട്ടി സോഷ്യല്‍മീഡിയ

ഇപ്പോള്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സൈറ ബാനുവിന്റെ വക്കീല്‍ അഡ്വ. വന്ദന ഷാ. റഹ്‌മാന്‍- സൈറാ ബാനു വേര്‍പിരിയലിന് ബേസിസ്റ്റ് മോഹിനി ഡേയുടെ വിവാഹമോചനവുമായി ബന്ധമില്ലെന്നും വന്ദന വ്യക്തമാക്കി.

രണ്ടുവിവാഹമോചനങ്ങളും തമ്മില്‍ ബന്ധമില്ല. സൈറയുടേതും റഹ്‌മാന്റേതും സ്വന്തമായുള്ള തീരുമാനമായിരുന്നുവെന്നും എല്ലാ വിവാഹങ്ങളിലും ഉയര്‍ച്ചകളും താഴ്ചകളുമുണ്ടാവുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മാന്യമായാണ് ഈ ബന്ധം അവസാനിപ്പിച്ചത്. റഹ്‌മാനും സൈറയും പരസ്പരം പിന്തുണ തുടരും. റഹ്‌മാന്‍- സൈറാ ബാനു വിവാഹമോചനത്തില്‍ സാമ്പത്തിക ഒത്തുതീര്‍പ്പുകളെക്കുറിച്ചോ നഷ്ടപരിഹാരങ്ങളെക്കുറിച്ചോ യാതൊരു ചര്‍ച്ചയും ഇതുവരെ നടന്നിട്ടില്ലെന്നും അഡ്വ. വന്ദന ഷാ വ്യക്തമാക്കി.

ഒരു ഇംഗ്ലീഷ് വാര്‍ത്താചാനലിനോടായിരുന്നു വന്ദന ഷായുടെ പ്രതികരണം. തീരുമാനം ലാഘവത്തോടെ എടുത്തതായിരുന്നില്ലെന്നും അവരുടേത് കാപട്യമുള്ള ബന്ധമായിരുന്നില്ലെന്നും അവര്‍ വ്യക്തമാക്കി. ഇരുവരും പക്വമായാണ് വിവാഹമോചനത്തെ കൈകാര്യംചെയ്തതെന്ന് വന്ദന ഷാ അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News