വക്കാലത്ത് ഒഴിഞ്ഞതില്‍ തര്‍ക്കം, അഭിഭാഷകന്‍ ട്രെയിനിയെ കുത്തി പരുക്കേല്‍പ്പിച്ചു

വക്കാലത്ത് ഒഴിഞ്ഞതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ അഭിഭാഷക ഓഫിസിലെ ട്രെയിനിയെ അഭിഭാഷകൻ കുത്തിപ്പരുക്കേൽപ്പിച്ചു.   ചെങ്ങന്നൂരിലെ അഭിഭാഷക ഓഫിസിലെ ട്രെയിനിയായ പേരിശ്ശേരി കളീയ്ക്കൽ വടക്കേതിൽ രാഹുൽകുമാറിനാണ് (28) കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ചെങ്ങന്നൂർ ബാറിലെ അഭിഭാഷകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രി ഒൻപതു മണിയോടെ ചെങ്ങന്നൂർ ഗവൺമെന്‍റ് ഐടിഐ ജങ്ഷനു സമീപമായിരുന്നു സംഭവം.

ജങ്ഷനു സമീപത്തെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയപ്പോഴായിരുന്നു ആക്രമണം.  അഭിഭാഷകനു നൽകിയിരുന്ന വക്കാലത്ത് ഒഴിഞ്ഞ കക്ഷികൾ രാഹുലിനെ സമീപിച്ചതിനെച്ചൊല്ലി വാക്കുതർക്കം ഉണ്ടാവുകയും തുടർന്ന് അഭിഭാഷകൻ കത്തികൊണ്ടു കുത്തുകയുമായിരുന്നു.

നെഞ്ചിലും വയറിലും കുത്തേറ്റ രാഹുലിനെ സുഹൃത്തുക്കൾ കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. രാത്രി തന്നെ പൊലീസ് അഭിഭാഷകനെ കസ്റ്റഡിയിലെടുത്തു.

എൽഎൽബി പൂർത്തിയാക്കിയ ശേഷം ചെങ്ങന്നൂരിലെ അഭിഭാഷക ഓഫിസിൽ പരിശീലനം നടത്തിവരികയാണ് രാഹുൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News