ബാംഗ്ലൂരിൽ വെച്ചു നടന്ന 62ാം ദേശീയ റോളർ സ്കൂട്ടർ സ്‌കേറ്റിങ് ചാമ്പ്യൻഷിപ്പിൽ കേരളത്തിനെ പ്രതിനിധീകരിച്ചു വെള്ളി മെഡൽ നേടി അദ്വൈത് രാജ്. കൊല്ലം പാൽകുളങ്ങരയിൽ യൂണിയൻ ബാങ്ക് ചീഫ് മാനേജർ രാജേഷ് ബാബുവിന്റെയും കൊല്ലം എസ് എൻ പബ്ലിക് കിഡ്സ് വേൾഡ് അധ്യാപിക ശ്രീബിന്ദുവിന്റെയും മകനാണ് അദ്വൈത്.
കഴിഞ്ഞ മൂന്ന് വർഷങ്ങളിലും തുടർച്ചയായി ദേശീയ റോളർ സ്കൂട്ടർ സ്‌കേറ്റിങ് ചാമ്പ്യൻഷിപ്പിൽ കൊല്ലത്തിന്റെ ഒരേ ഒരു മെഡൽ ജേതാവാണ് അദ്വൈത് രാജ്. ഉളിയകോവിൽ സെന്റ് മേരീസ് പബ്ലിക് സ്കൂളിലെ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിയാണ് ഈ കൊച്ചു മിടുക്കൻ.
Also Read: സിക്‌സറുകളുടെയും ഫോറുകളുടെയും പൊടിപൂരം..! സൂര്യയാണ് താരം, വീഡിയോ
അതേസമയം, രാജ്യത്തെ ഏറ്റവും മികച്ച കൗമാരതാരങ്ങൾ പോരിനിറങ്ങുന്ന ദേശീയ ജൂനിയർ അത്‌ലറ്റിക് മീറ്റിന് ഇന്ന് കലിംഗ സ്‌റ്റേഡിയത്തിൽ തുടക്കമാകും. 108 അംഗസംഘമാണ് കേരളത്തിന്റേത്. 92 പേർ ടീമിനൊപ്പം ചേർന്നു. അതിൽ 42 പെൺകുട്ടികളും 50 ആൺകുട്ടികളുമാണ്. ബാക്കിയുള്ളവർ വരും ദിവസങ്ങളിൽ എത്തിച്ചേരും. കെ സി സെർവാൻ (കാസർകോട്), സാന്ദ്രമോൾ സാബു (ഇടുക്കി) എന്നിവരാണ് കേരള ടീം ക്യാപ്റ്റൻമാർ. ആഷ്‌ലിൻ അലക്‌സാണ്ടർ വൈസ് ക്യാപ്റ്റനാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here