വൈറലായി കൊച്ചി; കേരളക്കര ഏറ്റെടുത്ത് ആ ദൃശ്യം

അറബിക്കടലിന്റെ റാണിയായ കൊച്ചിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലടക്കം താരം. കൊച്ചി കണ്ടവന് അച്ചി വേണ്ടെന്നാണ് പറച്ചില്‍, കൊച്ചിയുടെ ഒരു കലക്കന്‍ ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നതും. അത് പങ്കുവച്ചതോ നാസ എര്‍ത്തും. നാസയുടെ ഒരു ഓണ്‍ലൈന്‍ പ്രസിദ്ധീകരണമാണ് നാസ എര്‍ത്ത്. നാസ എര്‍ത്തിന്റെ സോഷ്യല്‍ മീഡിയയില്‍ കൊച്ചിയുടെ ഒരു വിവരണം അടക്കമാണ് കൊച്ചി തീരവും കായലും മട്ടാഞ്ചേരി ഫോര്‍ട്ടുമൊക്കെ കാണാവുന്ന കലക്കന്‍ ചിത്രം പങ്കുവച്ചിരിക്കുന്നത്.

ALSO READ:  മുഖത്ത് സ്ഥിരം റോസ് വാട്ടര്‍ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ ഇതുകൂടി അറിയുക !

ഐഎസ്എസ്069 – ഇ-82075 എന്നാണ് നാസ ലഭ്യമാക്കിയ കൊച്ചിയുടെ ആകാശദൃശ്യം ഉള്‍പ്പെടുന്ന ചിത്രം. 2023 ആഗസ്റ്റ് 23ന്് ഈ ചിത്രം എക്‌സ്‌പെഡിഷന്‍ 69 ക്രൂ അംഗമാണ് ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷനില്‍ നിന്നും ചിത്രം പകര്‍ത്തിയത്.

ALSO READ:  കാലുകള്‍ മനോഹരമായി തിളങ്ങാന്‍ വിനാഗിരിയും വെളിച്ചെണ്ണയും കൊണ്ടൊരു എളുപ്പവിദ്യ

യുഎസ് സര്‍ക്കാര്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന, 1999ല്‍ സ്ഥാപിതമായ നാസയുടെ ഒരു ഓണ്‍ലൈന്‍ പ്രസിദ്ധീകരണമാണ് നാസ എര്‍ത്ത് ഒബ്‌സര്‍വേറ്ററി. കൃത്രിമ ദ്വീപായ വെല്ലിംഗ്ടണ്‍ ഐലന്റ് ഉള്‍പ്പെടെ കൊച്ചി നഗരത്തിന്റെ പ്രത്യേകതകളെല്ലാം ഉള്‍പ്പെടുത്തിയാണ് നാസ എര്‍ത്ത് ചിത്രം പങ്കുവച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News