പുതിയ വേഷമണിഞ്ഞ് കളിമൺ കോർട്ടിലെ ചക്രവർത്തി

Rafal Nadal

ടെന്നീസ്‌ ഇതിഹാസം റാഫേൽ നദാൽ പുതിയ വേഷത്തിൽ. പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും വലിയ പ്രളയത്തിൽ തകർന്ന സ്പെയിനിലെ വലൻസിയ പ്രവശ്യയിലെ ചിവ പട്ടണത്തിൽ രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണ് റഫേൽ നഡാൽ. 160 ൽ അധികം പേർക്ക് ജീവൻ നഷ്ട്ടപ്പെട്ട പ്രളയത്തിൽ വൻ നാശമാണുണ്ടായിട്ടുള്ളത് അപകടം സംഭവിച്ച ദിവസം മുതൽ ടെന്നീസ് ഇതിഹാസം രക്ഷപ്രവർത്തകർക്ക് ഒപ്പം ഉണ്ട്.

Also Read: സംസ്ഥാന സ്കൂൾ കായികമേളയിൽ ഓവറോൾ ചാമ്പ്യൻമാരായി തിരുവനന്തപുരം

Also Read: ‘ശരീരം മാറിത്തുടങ്ങി, വേദനയോടെ ക്രിക്കറ്റ് ഉപേക്ഷിക്കുന്നു’; ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയനായി ആര്യൻ ബംഗാർ

ദശാബ്ദങ്ങളിലെ ഏറ്റവും വലിയ പ്രളയത്തിനാണ് സ്പെയിൻ സാക്ഷിയായത്. സുനാമി കണക്കെയായിരുന്നു വെള്ളം കുതിച്ചുവന്നതെന്ന് നാട്ടുകാർ പറയുന്നു. വീണുകിടക്കുന്ന ഡോമിനോകളെപ്പോലെ കാറുകൾ ഒന്നിനു മുകളിൽ ഒന്നായി കുമിഞ്ഞുകൂടി. വെള്ളപ്പൊക്കത്തിൽ പാലങ്ങൾ തകരുകയും റോഡുകൾ തിരിച്ചറിയാനാകാതെ വരികയും ചെയ്തു. ഇനി എത്ര പേരെ കണ്ടെത്താനുണ്ടെന്ന് പ്രാദേശിക അധികാരികൾ വെളിപ്പെടുത്തിയിട്ടില്ല. അന്തിമ മരണസംഖ്യ ഇതിലും വലുതായിരിക്കുമെന്ന് പ്രതിരോധ മന്ത്രി മാർഗരിറ്റ റോബിൾസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News