ഏകപക്ഷീയമായ ഒരു ഗോളിന് സിറിയയോട് തോറ്റ് ഏഷ്യന്‍കപ്പ് ഫുട്‌ബോള്‍ ഗ്രൂപ്പ് പോരാട്ടത്തില്‍ ഇന്ത്യ പുറത്തായി. ആദ്യം മുതല്‍ ആക്രമിച്ച് മത്സരിച്ചത് ഇന്ത്യയായിരുന്നു. ഗോള്‍ രഹിത ആദ്യ പകുതിക്ക് ശേഷം 76ാം മിനിറ്റില്‍ സിറിയയുടെ ഖബ്രിന്‍ ഇന്ത്യ വല കുലുക്കി. ഇന്ത്യയെ തോല്‍പ്പിച്ചതോടെ നാലു പോയിന്റുമായി മികച്ച മൂന്നാം സ്ഥാനക്കാരായി സിറിയ. ഈ വിജയത്തോടെ ചരിത്രത്തിലാദ്യമായി അവര്‍ പ്രീ ക്വാര്‍ട്ടര്‍ യോഗ്യതയും നേടി. ശക്തരായ ടീമുകള്‍ക്കെതിരെ മികച്ച പ്രകടനം കാഴ്ചവെച്ചാണ് ഇന്ത്യയുടെ മടക്കം. ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും ഏറെ കണ്ടെങ്കിലും ആദ്യ പകുതിയില്‍ പന്തടക്കത്തില്‍ മുന്നില്‍ നിന്ന ഇന്ത്യ സിറിയയെ ഗോളടിക്കാന്‍ അനുവദിക്കാതെ പിടിച്ചു കെട്ടി.
ALSO READ: തിരൂർ മലയാളം സർവകലാശാല തൂത്തുവാരി എസ്എഫ്ഐ, റീ ഇലക്ഷൻ നടന്ന മൂന്ന് സീറ്റുകളിലും വിജയം
ഗ്രൂപ്പ് ബിയില്‍ മൂന്ന് മത്സരങ്ങളും പരാജയപ്പെട്ട ഇന്ത്യ, അവസാന സ്ഥാനക്കാരായാണ് മടങ്ങുന്നത്. ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയോടും രണ്ടാം മത്സരത്തില്‍ ഉസ്ബക്കിസ്ഥാനോടും ഇന്ത്യ തോല്‍വി വഴങ്ങിയിരുന്നു. ടൂര്‍ണമെന്റില്‍ ഒരു ഗോള്‍ പോലും സ്‌കോര്‍ ചെയ്യാനും ഇന്ത്യന്‍ ടീമിനു സാധിച്ചില്ല. ഫിഫ റാങ്കിങ്ങില്‍ 91ാം സ്ഥാനക്കാരാണ് സിറിയ. ഇന്ത്യ 102ാം സ്ഥാനത്തും. 2007, 2009, 2012 നെഹ്‌റു കപ്പ് ടൂര്‍ണമെന്റുകളില്‍ ഇന്ത്യയോടു തോറ്റ ടീമാണു സിറിയ.
ALSO READ: ‘ബുർജ് ഖലീഫയിൽ ശ്രീരാമന്റെ ചിത്രം’ സത്യാവസ്ഥയെന്ത്? സംഘപരിവാർ വാദം പൊളിച്ച് സോഷ്യൽ മീഡിയ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here