എഎഫ്‌സി ഏഷ്യന്‍കപ്പ്: ഇന്ത്യ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷ ഉറപ്പിക്കുമോ? നേരിടേണ്ടത് സിറിയയെ

ഖത്തറില്‍ നടക്കുന്ന എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ പ്രീക്വാര്‍ട്ടര്‍ സാധ്യത ഇന്ത്യ നിലനിര്‍ത്തുമോ എന്ന ആശങ്കയിലാണ് ആരാധകര്‍. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് സിറിയയ്ക്ക് എതിരെ നടക്കാനിരിക്കുന്ന പോരാട്ടം ഇന്ത്യയ്ക്ക് ജീവന്‍മരണ പോരാട്ടമാണ്. എന്നാല്‍ സിറിയയെ പരാജയപ്പെടുത്തിയത് കൊണ്ടുമാത്രം ഇന്ത്യയ്ക്ക് പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ കഴിയില്ല. ഇന്നു ജയിച്ചാല്‍ മൂന്നു പോയിന്റ് നേടി ഇന്ത്യയ്ക്ക് ഗ്രൂപ്പ് ബിയില്‍ മൂന്നാം സ്ഥാനത്തെത്താം. ടൂര്‍ണമെന്റിലെ മികച്ച നാല് മൂന്നാം സ്ഥാനക്കാര്‍ക്ക് പ്രീക്വാര്‍ട്ടറിലെത്താം. ഇതിലാണ് ഇന്ത്യന്‍ താരങ്ങളുടെയും ആരാധകരുടെയും പ്രതീക്ഷ. പരിക്കിനെ തുടര്‍ന്ന് ആദ്യ രണ്ട് മത്സരം നഷ്ടമായ സഹല്‍ അബ്ദുള്‍ സമദ്, ചാങ്‌തെ എന്നിവര്‍ പരിശീലനത്തിനിറങ്ങിയതോടെ ഇന്ത്യയ്ക്ക് ആത്മവിശ്വാസം വര്‍ദ്ധിച്ചിട്ടുണ്ട്.

ALSO READ:  ഗാന്ധിജിയുടെ പോരാട്ടം ഫലം കണ്ടില്ല, സ്വാതന്ത്ര്യം നേടി തന്നത് സുഭാഷ് ചന്ദ്രബോസ്; ഇകഴ്ത്തി തമിഴ്‌നാട് ഗവര്‍ണര്‍

ടൂര്‍ണമെന്റിലെ ആദ്യ രണ്ടു മത്സരങ്ങളില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. 102ാം സ്ഥാനത്തുള്ള ഇന്ത്യ 91ാം സ്ഥാനത്തുള്ള സിറിയെയാണ് നേരിടുന്നത്. വന്‍ മാര്‍ജിനില്‍ ജയം സ്വന്തമാക്കണം എന്നൊരു കടമ്പകൂടിഇന്ത്യയ്ക്ക് മുന്നിലുണ്ട്. സമനില നേടിയാലും ഇന്ത്യന്‍ പ്രതീക്ഷ അവസാനിക്കും. നിലവില്‍ ഇന്ത്യയുടെ ഗോള്‍ വ്യത്യാസം -5 ആണ്.

ALSO READ:  ‘മൂല്യബോധം തുച്ഛമായ വിലയ്ക്ക് വിൽക്കാൻ പറ്റും’; ബാബറി മസ്ജിദിന്‍റെ ചിത്രം പങ്കുവെച്ച് അമൽ നീരദ്

അതേസമയം ഉസ്‌ബെക്കിസ്ഥാനോട് ഗോള്‍രഹിത സമനില നേടിയ സിറിയ ഓസ്‌ട്രേലിയയോട് ഒരു ഗോളിനാണ് പരാജയം രുചിച്ചത്. ഇന്ത്യയെക്കാള്‍ ഭേദപ്പെട്ട പ്രകടനമാണ് സിറിയ ടൂര്‍ണമെന്റില്‍ നടത്തിയിട്ടുള്ളത്. എതിരില്ലാത്ത മൂന്നു ഗോളിനാണ് ഉസ്‌ബെക്കിസ്ഥാനോട് ഇന്ത്യ പരാജയപ്പെട്ടത്. ഓസ്‌ട്രേലിയയോട് 2-0നായിരുന്നു തോല്‍വി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News