കടുവകളുടെ ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല; ബംഗ്ലാദേശിനെ മുട്ടുകുത്തിച്ച് അഫ്ഗാന്‍ പട, പരമ്പര സ്വന്തമാക്കി

afganistan-bangladesh-cricket

റഹ്മാനുള്ള ഗുര്‍ബാസിന്റെ തകര്‍പ്പന്‍ സെഞ്ചുറിയും അസ്മത്തുള്ള ഒമര്‍സായിയുടെ ഓള്‍റൗണ്ട് മികവും ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തില്‍ അഫ്ഗാനിസ്ഥാന് വമ്പൻ വിജയം സമ്മാനിച്ചു. അഞ്ച് വിക്കറ്റ് വിജയത്തിന് പുറമെ പരമ്പരയും അഫ്ഗാൻ നേടി. ഷാര്‍ജയില്‍ 48.2 ഓവറില്‍ ബംഗ്ലാ കടുവകൾ 245 റണ്‍സ് ആണ് വിജയലക്ഷ്യം ഉയർത്തിയത്.

അഫ്ഗാൻ താരം ഒമര്‍സായി പുറത്താകാതെ 77 പന്തില്‍ 70 റണ്‍സും ഓപ്പണര്‍ ഗുര്‍ബാസ് 120 പന്തില്‍ 101 റണ്‍സും നേടുകയും നാല് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. ബംഗ്ലാദേശിൻ്റെ മുഹമ്മദ് മഹമ്മദുള്ള 98 റണ്‍സിലിരിക്കെ ഇന്നിംഗ്സിലെ അവസാന പന്തില്‍ റണ്ണൗട്ടാകുകയായിരുന്നു. ക്യാപ്റ്റന്‍ മെഹിദി ഹസന്‍ മിറാസ് 66 റണ്‍സ് നേടി. അഫ്ഗാനിസ്ഥാൻ 2-1ന് പരമ്പര സ്വന്തമാക്കി.

Read Also: ഇന്ത്യ വരില്ല; ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് പിന്‍വാങ്ങാന്‍ പാക്കിസ്ഥാന്‍ ഒരുങ്ങുന്നു

ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ 92 റണ്‍സിന് ജയിച്ചപ്പോള്‍ രണ്ടാമത്തേതിൽ ബംഗ്ലാദേശ് 68 റണ്‍സിന് വിജയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നടന്ന ലോകകപ്പില്‍ ഇംഗ്ലണ്ട്, പാകിസ്ഥാന്‍, ശ്രീലങ്ക എന്നിവക്കെതിരെ നേടിയ വിജയത്തിന് ശേഷം, അയര്‍ലാന്‍ഡിനെയും (2-0), ദക്ഷിണാഫ്രിക്കയെയും (2-1) തോല്‍പ്പിച്ച അഫ്ഗാനിസ്ഥാന്റെ ഈ വര്‍ഷത്തെ തുടര്‍ച്ചയായ മൂന്നാം പരമ്പര വിജയമാണിത്.

ബംഗ്ലാദേശ് പേസര്‍മാരായ മുസ്തഫിസുര്‍ റഹ്മാനും (2-50), നഹിദ് റാണയും (2-40) അഫ്ഗാനിസ്ഥാനെ 84-3 എന്ന സ്‌കോറില്‍ കുരുക്കിയെങ്കിലും ഗുര്‍ബാസും ഒമര്‍സായിയും നാലാം വിക്കറ്റില്‍ 100 റണ്‍സ് കൂട്ടിച്ചേര്‍ക്കുകയായിരുന്നു. തന്റെ എട്ടാം ഏകദിന സെഞ്ചുറിയില്‍ ഏഴ് സിക്സറുകളും അഞ്ച് ബൗണ്ടറികളും ഗുര്‍ബാസ് നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News