വനിതകളുടെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാര്‍ലറുകള്‍ അടച്ചു പൂട്ടണമെന്ന് താലിബാൻ; അഫ്ഗാനിസ്ഥാനില്‍ സ്ത്രീകളുടെ പ്രതിഷേധം

വനിതകളുടെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാര്‍ലറുകള്‍ പൂട്ടണമെന്ന താലിബാന്‍ ഉത്തരവിന് എതിരെ അഫ്ഗാനിസ്ഥാനില്‍ സ്ത്രീകളുടെ പ്രതിഷേധം. യൂണിവേഴ്‌സിറ്റികളിലും സ്‌കൂളുകളിലും പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചുകൊണ്ട് ഉത്തരവിറക്കിയതിന് പിന്നാലെയാണ് വനിതകള്‍ ഉടമസ്ഥരായ ബ്യൂട്ടി പാര്‍ലറുകള്‍ പൂട്ടാന്‍ താലിബാന്‍ നിര്‍ദേശം നല്‍കിയത്. വനിതകളെ സ്വകാര്യ കമ്പനികളില്‍ ജോലിക്ക് നിയമിക്കരുതെന്നും നിര്‍ദേശമുണ്ട്. അതേസമയം കാബൂളില്‍ തെരുവില്‍ പ്രതിഷേധിച്ച സ്ത്രീകളെ പിരിച്ചുവിടാനായി താലിബാന്‍ പൊലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു.

also read; കുട്ടികളിലെ മയക്കുമരുന്ന് ഉപഭോഗം ശ്രദ്ധയിൽപ്പെട്ടാൽ പോലീസിനെയോ എക്‌സൈസിനെയോ വിവരം അറിയിക്കണം – മുഖ്യമന്ത്രി

ഉത്തരവിന് പിന്നാലെ ആയിരക്കണക്കിന് ബ്യൂട്ടി പാര്‍ലറുകളാണ് അഫ്ഗാനില്‍ പൂട്ടിയത്. ഇത്തരം ബ്യൂട്ടി പാര്‍ലറുകള്‍ സ്ത്രീകളുടെ വരുമാനത്തിന്റെ അവസാന ഉപാധി ആയിരുന്നെന്നും താലിബാന്‍ നീക്കം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും പ്രതിഷേധിക്കുന്ന വനിതകള്‍ വ്യക്തമാക്കി.

also read; ഉമ്മൻ ചാണ്ടിക്ക് ആദരാജ്ഞലി അർപ്പിച്ചു മടങ്ങുന്നതിനിടെ വാഹനാപകടം; കോൺഗ്രസ്സ് പ്രവർത്തകൻ മരിച്ചു

‘എന്റെ ഭക്ഷണവും വെള്ളവും അപഹരിക്കരുത്’ എന്ന പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയാണ് സ്ത്രീകള്‍ പ്രതിഷേധിച്ചത്. താലിബാന്‍ അധികാരത്തില്‍ എത്തിയതിന് ശേഷം, അവകാശങ്ങള്‍ക്ക് വേണ്ടി സ്ത്രീകള്‍ തെരുവില്‍ പ്രതിഷേധം നടത്തുന്ന് അപൂര്‍വ്വമാണ്. പ്രതിഷേധിക്കുന്ന സ്ത്രീകള്‍ക്ക് എതിരെ കണിശമായ ശിക്ഷകളാണ് താലിബാന്‍ നടപ്പിലാക്കി വരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News