സ്വര്‍ണം കടത്തുന്നതിനിടെ പിടിയിലായ മുംബൈയിലെ അഫ്ഗാന്‍ കോണ്‍സല്‍ ജനറല്‍ രാജിവച്ചു

മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് 18 കോടി രൂപ വിലമതിക്കുന്ന 25 കിലോ സ്വര്‍ണവുമായി അഫ്ഗാനിസ്ഥാന്‍ കോണ്‍സല്‍ ജനറല്‍ സാകിയ വാര്‍ദാക് പിടിയിലാകുന്നത്. കഴിഞ്ഞ ദിവസം എക്‌സിലൂടെയാണ് സാക്കിയ വര്‍ദക് രാജി വിവരം പങ്ക് വച്ചത്. തന്നെ അപകീര്‍ത്തിപ്പെടുത്താനും കുടുക്കാനും ശ്രമിക്കുകയാണെന്ന് അവര്‍ ആരോപിച്ചു. വ്യക്തിപരമായ ആക്രമണങ്ങളും അപകീര്‍ത്തികളുമാണ് രാജിക്ക് കാരണമായി സാകിയ വാര്‍ഡക് ചൂണ്ടിക്കാട്ടുന്നത്.

മകനൊപ്പം എമിറേറ്റ്‌സ് വിമാനത്തിലെത്തിയ ഇവര്‍ ഗ്രീന്‍ചാനല്‍ വഴിയാണു നീങ്ങിയത് എന്നാല്‍ രഹസ്യ വിവരങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ തടയുന്നതും വിശദമായ പരിശോധന ആവശ്യപ്പെടുന്നതും.

Also Read:സംസ്ഥാനത്ത്  ഉയര്‍ന്ന താപനില മുന്നറിയിപ്പ്; വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

ലഗേജില്‍ സംശയകരമായി ഒന്നും കണ്ടില്ല. തുടര്‍ന്നു ദേഹപരിശോധനയിലാണു കള്ളക്കടത്ത് പിടികൂടിയത് ജാക്കറ്റ്, പാന്റ്, ബെല്‍റ്റ്, മുട്ടുവേദനയ്ക്ക് ധരിക്കുന്ന നീ ക്യാപ് എന്നിവയില്‍ ഒളിപ്പിച്ച 25 കിലോ സ്വര്‍ണമാണ് കണ്ടെത്തിയത്. സ്വര്‍ണ്ണത്തിന്റെ ഉറവിടം നിയമാനുസൃതമാണെന്ന് തെളിയിക്കാനുള്ള രേഖകളൊന്നും സാകിയയുടെ കൈവശമുണ്ടായിരുന്നില്ല.

കഴിഞ്ഞ 25നുണ്ടായ സംഭവത്തില്‍ സ്വര്‍ണം പിടിച്ചെടുത്തെങ്കിലും നയതന്ത്ര സുരക്ഷയുടെ പരിഗണനയില്‍ അറസ്റ്റ് രേഖപ്പെടുത്താതെ നോട്ടിസ് നല്‍കി വിട്ടയയ്ക്കുകയായിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News