പഷ്തൂണ്‍ വേഷത്തില്‍ സുന്ദരനായി റാഷിദ് ഖാന്‍ പുതുജീവിതത്തിലേക്ക്; വൈറലായി അഫ്ഗാന്‍ താരത്തിന്റെ വിവാഹം

rashid-khan-wedding

അഫ്ഗാനിസ്ഥാന്‍ താരവും ലോകോത്തര സ്പിന്നറുമായ റാഷിദ് ഖാന്‍ വിവാഹിതനായി. തനി പഷ്തൂണ്‍ വേഷഭൂഷാദികളോടെ അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലായിരുന്നു വിവാഹ ചടങ്ങ്. മുഹമ്മദ് നബിയടക്കം അഫ്ഗാന്‍ ദേശീയ ടീമിലെ പലരും ചടങ്ങില്‍ പങ്കെടുത്തു.

Also Read: ജന്മദിനം കളറാക്കി റാഷിദ് ഖാൻ ; ദക്ഷിണാഫ്രിക്കക്കെതിരെ അഫ്ഗാനിസ്ഥാന് ചരിത്ര വിജയം

അഫ്ഗാന്‍ ലോകകപ്പ് നേടിയിട്ടേ വിവാഹം കഴിക്കൂവെന്ന റാഷിദിന്റെ നാലു വര്‍ഷം മുമ്പുള്ള പ്രഖ്യാപനം ഏറെ ശ്രദ്ധേയമായിരുന്നു. കിരീടം നേടിയില്ലെങ്കിലും ലോകകപ്പിലടക്കം സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കാന്‍ അഫ്ഗാന് സാധിക്കുന്നുണ്ട്.

ഐ സി സി ടി20 റാങ്കിംഗില്‍ ഒരു തവണ ഒന്നാം നമ്പര്‍ റാങ്കുകാരനായിരുന്നു റാഷിദ്. ഐ പി എല്ലില്‍ കളിച്ച ആദ്യ അഫ്ഗാന്‍ താരമാണ്. നിലവില്‍ ഗുജറാത്ത് ടൈറ്റന്‍സിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News