‘ഇത് ഞങ്ങളുടെ വിജയത്തില്‍ സന്തോഷിച്ച ഇന്ത്യന്‍ കുട്ടി’; കുറിപ്പ് പങ്കുവെച്ച് അഫ്ഗാന്‍ താരം മുജീബ് ഉര്‍ റഹ്‌മാന്‍

ഇംഗ്ലണ്ട്-അഫ്ഗാനിസ്ഥാന്‍ മത്സരത്തില്‍ ഏകദിന ലോകകപ്പിലെ വലിയ അട്ടിമറികളിലൊന്നാണ് കാണാനായത്. 69 റണ്‍സിനാണ് നിലവിലെ ചാമ്പ്യന്‍മാരെ അഫ്ഗാനിസ്ഥാന്‍ പരാജയപ്പെടുത്തിയത്. മുജീബ് ഉര്‍ റഹ്‌മാന്‍, റാഷിദ് ഖാന്‍, മുഹമ്മദ് നബി ത്രയം ഇംഗ്ലണ്ടിനെ 215 എന്ന ചെറിയ സ്‌കോറില്‍ ഒതുക്കി.

ദില്ലിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിലെ ചരിത്ര വിജയത്തിന് ശേഷം മുജീബ് ഉര്‍ റഹ്‌മാനെ കെട്ടിപ്പിടിച്ച് കരയുന്ന കുട്ടിയുടെ ഫോട്ടോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. വിജയത്തിന്റെ ആഹ്ലാദത്തില്‍ മുജീബിനെ കെട്ടിപ്പിടിച്ചു കരയുന്നത് അഫ്ഗാന്‍ ബാലനെന്നാണ് പലരും കരുതിയത്. ആരാണ് ആ കുട്ടി എന്നും സോഷ്യല്‍ മീഡിയയില്‍ ചോദ്യമുയര്‍ന്നിരുന്നു. ഇപ്പോഴിതാ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് മുജീബ് ഉര്‍ റഹ്‌മാന്‍. എക്‌സില്‍ ചിത്രങ്ങള്‍ക്കും വീഡിയോക്കുമൊപ്പം ഒരു കുറിപ്പും താരം പങ്കുവെച്ചു.

READ ALSO:രാത്രിയില്‍ ചപ്പാത്തി കഴിച്ച് മടുത്തോ? ഡിന്നറിന് ഒരു സ്‌പെഷ്യല്‍ ദോശ ആയാലോ ?

‘ഇതൊരു അഫ്ഗാന്‍ ബാലനല്ല. ഞങ്ങളുടെ വിജയത്തില്‍ വളരെ സന്തോഷിച്ച ഒരു ഇന്ത്യന്‍ കുട്ടിയാണിത്. ദില്ലിയില്‍ നിന്നുള്ള ഈ കൊച്ചുകുട്ടിയെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട് (ക്രിക്കറ്റ് വെറുമൊരു കളിയല്ല, അതൊരു വികാരമാണ്). ഞങ്ങളുടെ എല്ലാ ആരാധകര്‍ക്കും നന്ദി. നിങ്ങളുടെ സ്‌നേഹവും പിന്തുണയും വളരെ വലുതാണ്. ദില്ലി, ഈ സ്‌നേഹത്തിന് നന്ദി” – മുജീബ് ട്വീറ്റ് ചെയ്തു.

READ ALSO:സൊമാറ്റോയുടെ ടീഷര്‍ട്ടും ബാഗുമിട്ട് ബൈക്കുമായി സ്റ്റൈലിഷ് ലുക്കില്‍ യുവതി; പിന്നാലെ പ്രതികരിച്ച് സൊമാറ്റോ സിഇഒ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News