ആയുധമേന്താന്‍ പ്രായമെത്തിയ എല്ലാ ആണുങ്ങളെയും കൊന്നൊടുക്കി; അഫ്ഗാനില്‍ യുദ്ധക്കുറ്റം ചെയ്ത് ബ്രിട്ടീഷ് സൈനികര്‍

uk-special-force-war crimes-afghan-war

അഫ്ഗാനിസ്ഥാനിലെ യുദ്ധസമയത്ത് ബ്രിട്ടീഷ് സ്പെഷ്യൽ ഫോഴ്സ് നിയമവിരുദ്ധമായ കൊലപാതകങ്ങളും അവ മറച്ചുവെക്കാനുള്ള ശ്രമങ്ങളും നടത്തിയതായി കണ്ടെത്തി. പ്രത്യേക അന്വേഷണത്തിലാണ് കണ്ടെത്തൽ. ഇതുസംബന്ധിച്ച സാക്ഷ്യപത്രങ്ങളും നൂറുകണക്കിന് രേഖകളും പുറത്തായി. 2010 നും 2013 നും ഇടയില്‍ അഫ്ഗാനിസ്ഥാനില്‍ പ്രവര്‍ത്തിച്ച ഉന്നത സൈനികരാണ് യുദ്ധക്കുറ്റം ചെയ്തത്.

ആയുധമേന്താൻ പ്രായമെത്തിയ എല്ലാ ആണുങ്ങളെയും വകവരുത്തിയെന്നാണ് കണ്ടെത്തൽ. ഇവർ തങ്ങൾക്ക് ഭീഷണിയാകുമോ ഇല്ലയോ എന്നത് പരിഗണിക്കാതെയായിരുന്നു കൂട്ടക്കൊല. ‘കൊലപാതകത്തില്‍ നിന്ന് രക്ഷപ്പെടാവുന്ന സ്വര്‍ണ പാസ്’ ബ്രിട്ടീഷ് പ്രത്യേക വ്യോമസേനയുടെ കൈവശം ഉണ്ടായിരുന്നുവെന്നാണ് ഈ സംഭവവികാസങ്ങളെ കുറിച്ച് മുന്‍ ഉദ്യോഗസ്ഥന്‍ വിശേഷിപ്പിച്ചത്.

Read Also: കൈക്കൂലി കേസില്‍ ട്രംപ് കുറ്റക്കാരന്‍, ശിക്ഷയില്‍ നിന്ന് ഒഴിവാക്കി; യുഎസ് പ്രസിഡന്റ് ചരിത്രത്തില്‍ ആദ്യം

2022-ല്‍ യുകെ പ്രതിരോധ മന്ത്രാലയം നിയോഗിച്ച കമ്മിറ്റിയാണ് യുദ്ധക്കുറ്റങ്ങള്‍ അന്വേഷിക്കുന്നത്. രാത്രികാല റെയ്ഡുകളാണ് പ്രധാനമായും അന്വേഷിക്കുന്നത്. ചിലപ്പോള്‍ ഇരയുടെ തലയില്‍ തലയിണ വെച്ച് വെടിവയ്ക്കുന്നത് പോലുള്ള രീതികള്‍ ഉപയോഗിച്ചിരുന്നുവെന്നും വെളിപ്പെടുത്തലുണ്ട്.

Key words: Afghan war, uk special force war crimes

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News