‘ഞങ്ങളെ പിന്തുണക്കുന്ന ഇന്ത്യൻ ആരാധകരോട് കടപ്പാട്’, അട്ടിമറികൾക്ക് പിറകിലെ വജ്രായുധം വെളിപ്പെടുത്തി അഫ്‌ഗാൻ നായകൻ

തങ്ങളെ പിന്തുണയ്ക്കുന്ന ഇന്ത്യൻ ആരാധകർക്ക് നന്ദി രേഖപ്പെടുത്തി അഫ്‌ഗാനിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ ഹഷ്മതുള്ള ഷഹീദി. തങ്ങളെ പിന്തുണയ്ക്കുന്ന എല്ലാ ഇന്ത്യന്‍ ആരാധകരോടും കടപ്പെട്ടിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ലോകകപ്പ് ക്രിക്കറ്റിൽ ശ്രീലങ്കയെ തകർത്തതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ: കഴിഞ്ഞ ജന്മത്തിൽ ഞാൻ ബുദ്ധ സന്യാസി, ആത്മീയ യാത്രയിൽ എന്നെ സഹായിച്ചത് മോഹൻലാൽ; പൂർവ ജന്മത്തെ കുറിച്ച് ലെന

‘ഈ ടീമിനെ കുറിച്ചോര്‍ത്ത് അഭിമാനം മാത്രം, ഏറെ സന്തോഷവും. എല്ലാ മേഖലകളിലും മികച്ച പ്രകടനം നടത്താന്‍ ഞങ്ങള്‍ക്കായി. ഏത് വിജയലക്ഷ്യവും പിന്തുടരാനാകുമെന്ന ആത്മവിശ്വാസം കഴിഞ്ഞ മത്സരങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കി. എല്ലാ കോച്ചിംഗ്, മാനേജിംഗ് സ്റ്റാഫുകളും കഠിനാധ്വാനം ചെയ്യുകയും ഞങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുകയും ചെയ്യുന്നു’, ഹഷ്മതുള്ള ഷഹീദി പറഞ്ഞു.

ALSO READ: ‘ഇതൊരു പാൻ ഇന്ത്യൻ ചിത്രം’, റമ്പാൻ കേരളത്തിലും അമേരിക്കയിലും? മോഹൻലാൽ പറയുന്നു

‘ഇന്ന് ബൗളര്‍മാരില്‍ നിന്ന് വളരെയേറെ പ്രൊഫഷണല്‍ സമീപനവുമുണ്ടായി. പ്രത്യേകിച്ച് ജോനാഥന്‍ ട്രോട്ട്. അദ്ദേഹം വളരെയേറെ പോസിറ്റീവാണ്. പാകിസ്ഥാനെതിരായ മത്സരത്തിന് മുമ്പ് അദ്ദേഹം പറഞ്ഞ വാക്കുകള്‍ എന്റെ ചിന്താഗതി തന്നെ മാറ്റി. നായകനെന്ന നിലയില്‍ മുന്നില്‍ നിന്ന് നയിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. അതിനാണ് ഞാന്‍ ശ്രമിക്കുന്നത്. ടൂര്‍ണമെന്റില്‍ അത് നിലനിര്‍ത്താനാണ് ശ്രമിക്കുന്നതും. റാഷിദ് ഖാന്‍ ഏറെ കഴിവുകളുള്ള താരമാണ്. അദ്ദേഹം ഊര്‍ജസ്വലനാണ്. ടീമിനെ എപ്പോഴും പോസിറ്റീവായി നിലനിര്‍ത്താന്‍ അവനാവുന്നുണ്ട്’, അഫ്ഗാൻ ക്യാപ്റ്റൻ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News