ലോകകപ്പ് ക്രിക്കറ്റിൽ മൂന്നാം വിജയം സ്വന്തമാക്കി അഫ്ഗാനിസ്ഥാൻ. ശ്രീലങ്കയ്‌ക്കെതിരെ ഏഴ് വിക്കറ്റിനാണ് അഫ്ഗാനിസ്ഥാൻ വിജയിച്ചത്. ലങ്ക ഉയര്‍ത്തിയ 242 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാന്‍ 45.2 ഓവറില്‍ മൂന്ന് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം വിജയം നേടി. നാലാം തോല്‍വിയോടെ ലങ്കയുടെ സെമി സാധ്യതകള്‍ കരിനിഴലിലായി.
Also read:ആലുവയില്‍ അഞ്ചുവയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ്; വിധി നവംബര്‍ നാലിന്
റഹ്‌മത്ത് ഷാ, ക്യാപ്റ്റന്‍ ഹഷ്മത്തുള്ള ഷാഹിദി, അസ്മത്തുള്ള ഒമര്‍സായ് എന്നിവരുടെ ഇന്നിങ്‌സുകളാണ് അഫ്ഗാന് വിജയമൊരുക്കിയത്. ആദ്യ ഓവറിലെ നാലാം പന്തില്‍ ഓപ്പണര്‍ റഹ്‌മാനുള്ള ഗുര്‍ബാസിനെ നഷ്ടമായ ശേഷമായിരുന്നു അഫ്ഗാന്റെ തിരിച്ചുവരവ്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ 73 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ഇബ്രാഹിം സദ്രാന്‍ – റഹ്‌മത്ത് ഷാ സഖ്യം ഇന്നിങ്‌സ് വിജയത്തിന് അടിത്തറ പാകി. 57 പന്തില്‍ നിന്ന് 39 റണ്‍സുമായി സദ്രാന്‍ മടങ്ങിയ ശേഷം മൂന്നാം വിക്കറ്റില്‍ ഹഷ്മത്തുള്ള ഷാഹിദിയെ കൂട്ടുപിടിച്ച് ഷാ 58 റണ്‍സ് ചേര്‍ത്തതോടെ ലങ്കയുടെ പ്രതീക്ഷകള്‍ തകർന്നടിഞ്ഞു.
Also read:75ലക്ഷം രൂപയുടെ ഭാഗ്യശാലി ആര്? വിൻ വിൻ ലോട്ടറി ഫലം
74 പന്തില്‍ നിന്ന് ഏഴ് ബൗണ്ടറിയടക്കം 62 റണ്‍സെടുത്ത റഹ്‌മത്ത് ഷാ 28-ാം ഓവറില്‍ പുറത്തായെങ്കിലും ഷാഹിദിയും ഒമര്‍സായിയും കൂടി കൂടുതല്‍ നഷ്ടങ്ങളില്ലാതെ അഫ്ഗാനെ വിജയത്തിലെത്തിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here