അഫ്ഗാനിസ്ഥാൻ എംബസി ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നു

ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയാണ് എന്ന് പ്രഖ്യാപിച്ച് അഫ്ഗാനിസ്ഥാൻ എംബസി. ഇന്ത്യൻ സർക്കാരിൽ നിന്ന് പിന്തുണ ലഭിക്കുന്നില്ലെന്ന് ആരോപിച്ചാണ് പ്രവർത്തനം അവസാനിപ്പിക്കാൻ ഒരുങ്ങുന്നത്.

Also read:ഡ്രൈവിം​ഗ് സീറ്റിൽ നായ; സ്പീഡ് ക്യാമറയിൽ പതിഞ്ഞ ചിത്രം സാമൂഹിക മാധ്യമത്തിൽ പങ്ക് വെച്ചത് പൊലീസ്

ഒക്ടോബർ ഒന്നിന് അഫ്ഗാനിസ്ഥാൻ എംബസി ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഇന്ത്യയുമായുള്ള ചരിത്രപരമായ ബന്ധവും ദീർഘകാലത്തെ പങ്കാളിത്തവും പരിഗണിച്ച് ഏറെ ചർച്ചക്കൊടുവിലാണ് അഫ്ഗാനിസ്ഥാൻ എംബസി പ്രവർത്തനം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കുന്നത് എന്ന് വ്യക്തമാക്കി.

Also read:രാഹുല്‍ ഗാന്ധിക്കെതിരെ അപകീര്‍ത്തി പരാമര്‍ശം; ബി.ജെ.പി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ഇന്ത്യൻ സർക്കാരിൽ നിന്ന് കൃത്യമായി ചുമതകൾ നിർവഹിക്കുന്നതിന് അത്യാവശ്യമായ പിന്തുണ ലഭിച്ചില്ല എന്നാണ് എംബസിയുടെ പ്രധാന ആരോപണം. അഫ്ഗാനിസ്ഥാന്റെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ ഇന്ത്യ പരാജയപ്പെട്ടു എന്നും ആരോപണമുണ്ട്. നിയപരമായി പ്രവർത്തിക്കേണ്ട അഫ്ഗാൻ സർക്കാരിന്റെ അഭാവവും എംബസി ചൂണ്ടിക്കാട്ടി. ‘ഇന്ത്യയുടെ നയതന്ത്ര പിന്തുണയുടെയും കാബൂളിൽ നിയമത്തിൽ അധിഷ്ഠിതമായ ഒരു സർക്കാരിന്റെയും അഭാവത്തിൽ അഫ്ഗാനിസ്ഥാനെയും അഫ്ഗാൻ ജനതയെയും സേവിക്കുന്നതിനുള്ള ചുമതലകൾ നിർവഹിക്കുന്നതിൽ ഞങ്ങൾ പരാജയപ്പെട്ടു,’ എംബസി ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News