അഫ്ഗാനിലെ അഭയാര്‍ഥികാര്യ മന്ത്രി സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു

khalil-ur-rahman-haqqani-afghan

അഫ്ഗാനിസ്ഥാന്റെ അഭയാര്‍ഥികാര്യ ആക്ടിങ് മന്ത്രി ഖലീല്‍ ഉര്‍-റഹ്മാന്‍ ഹഖാനി സ്ഫോടനത്തിൽ കൊല്ലപ്പെട്ടതായി താലിബാന്‍ അറിയിച്ചു. തലസ്ഥാനമായ കാബൂളിലുണ്ടായ സ്ഫോടനത്തിലാണ് മരണം. മന്ത്രിയെ കൂടാതെ അഞ്ച് പേരും കൊല്ലപ്പെട്ടിട്ടുണ്ട്.

അഫ്ഗാൻ ഭരിക്കുന്ന താലിബാന്‍ വക്താവ് കൊലപാതകം സ്ഥിരീകരിച്ചതായി റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ചാവേര്‍ സ്ഫോടനമാണ് നടന്നതെന്ന് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കാബൂളിലെ അഭയാര്‍ഥി മന്ത്രാലയത്തിലാണ് സ്ഫോടനമുണ്ടായതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

Read Also: ഇസ്രയേലിനെ ഞെട്ടിച്ച് ജൂത ചാരന്മാര്‍; രഹസ്യങ്ങള്‍ ചോര്‍ത്തിയത് ഇറാന് വേണ്ടി

2021ല്‍ വിദേശ സൈന്യം അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്‍വാങ്ങിയതിനെ തുടര്‍ന്ന് താലിബാൻ ഭരണം പിടിച്ചെടുത്ത വേളയിലാണ് താലിബാന്റെ ഇടക്കാല സര്‍ക്കാരില്‍ ഹഖാനി മന്ത്രിയായത്. യുഎസ് വിദേശകാര്യ വകുപ്പ് റിപ്പോർട്ട് അനുസരിച്ച്, ശക്തമായ ഹഖാനി നെറ്റ്‌വര്‍ക്കിന്റെ മുതിര്‍ന്ന നേതാവായിരുന്നു അദ്ദേഹം. താലിബാന്റെ രണ്ട് ദശാബ്ദക്കാലത്തെ നിരവധി ആക്രമണങ്ങള്‍ക്ക് ഹഖാനി നേതൃത്വം നൽകിയിരുന്നു.

അഫ്ഗാനിസ്ഥാനിലെ അഭയാര്‍ഥി പ്രതിസന്ധി കൈകാര്യം ചെയ്തിരുന്ന ഹഖാനി, നിലവിലെ ആഭ്യന്തര മന്ത്രി സിറാജുദ്ദീന്‍ ഹഖാനിയുടെ അമ്മാവന്‍ കൂടിയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here