ഇംഗ്ലണ്ടിനു മുന്നില്‍ 285 റണ്‍സ് ലക്ഷ്യം വച്ച് അഫ്ഗാന്‍

ഇംഗ്ലണ്ടിനു മുന്നില്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി അഫ്ഗാനിസ്ഥാന്‍. ലോകകപ്പിലെ തങ്ങളുടെ മൂന്നാം പോരില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 49.5 ഓവറില്‍ 284 റണ്‍സെന്ന പൊരുതാവുന്ന സ്‌കോര്‍ സ്വന്തമാക്കി.

Also Read: ഇന്ത്യൻ ക്രിക്കറ്റിന്റെ വജ്രായുധം; ആദ്യ സ്ഥാനങ്ങൾക്ക് പകരക്കാരനില്ലാതെ ബുമ്ര

ടോസ് നേടി ഇംഗ്ലണ്ട് അഫ്ഗാനെ ബാറ്റിങിനു വിടുകയായിരുന്നു. യുവ താരം റഹ്‌മാനുല്ല ഗുര്‍ബാസ് അവര്‍ക്ക് മിന്നല്‍ തുടക്കം നല്‍കി. സഹ ഓപ്പണര്‍ ഇബ്രാഹിം സാദ്രാന്‍ സ്ട്രൈക്ക് കൈമാറി നിന്നതോടെ താരം ആത്മവിശ്വാസത്തോടെ അടിച്ചു. 57 പന്തില്‍ എട്ട് ഫോറും നാല് സിക്സും സഹിതം 80 റണ്‍സ് വാരിയ റഹ്‌മാനുല്ലയ്ക്ക് അര്‍ഹിച്ച സെഞ്ച്വറിയാണ് നഷ്ടമായത്. കന്നി ലോകകപ്പ് സെഞ്ച്വറിക്ക് 20 റണ്‍സ് അകലെ താരം റണ്ണൗട്ടായി മടങ്ങി.

Also Read: മികച്ച തുടക്കം, ഇംഗ്ലണ്ടിനെതിരെ അഫ്ഗാനിസ്ഥാൻ ബാറ്റിംഗ് തുടരുന്നു: സ്കോർ നില അറിയാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News