ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ കരുത്തരായ ദക്ഷിണാഫ്രിക്കയെ ആറ് വിക്കറ്റിന് അട്ടിമറിച്ച് അഫ്ഗാനിസ്ഥാന്‍. 107 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാനിസ്ഥാന്‍ 24 ഓവറുകള്‍ ബാക്കിനില്‍ക്കെ നാല് വിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കി.
സ്കോര്‍: ദക്ഷിണാഫ്രിക്ക 33.3 ഓവറില്‍ 106; അഫ്ഗാനിസ്ഥാന്‍ 26 ഓവറില്‍ 4 ന് 107 റണ്‍സ്
ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായാണ് അഫ്ഗാനിസ്ഥാൻ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തുന്നത്. ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റിലും വമ്പൻമാരെ വീഴ്ത്തുന്നതു ശീലമാക്കിയ അഫ്ഗാനിസ്ഥാന്‍റെ പന്ത് (144 പന്ത്) അടിസ്ഥാനത്തിലുള്ള മൂന്നാമത്തെ വലിയ വിജയമാണിത്. ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ അഫ്ഗാന്‍ 1-0ത്തിന് മുന്നിലായി. പരമ്പരയിലെ രണ്ടാമത്തെ മത്സരം വെള്ളിയാഴ്ച നടക്കും.
ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുക്ക ദക്ഷിണാഫ്രിക്കയ്ക്ക് പത്ത് ഓവറില്‍ 36 റണ്‍സെടുക്കുന്നതിനിടെ ഏഴ് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. 84 പന്തിൽ 52 റൺസെടുത്ത വിയാൻ മുൽഡറാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. മുൽഡർക്കു പുറമേ 16 റണ്‍സെടുത്ത ജോൺ ഫോർചൂൺ, പത്ത് റണ്‍സെടുത്ത കൈൽ വെരെയ്ൻ എന്നിവര്‍ മാത്രമാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ രണ്ടക്കം കണ്ടത്. 35 റൺസ് വഴങ്ങി നാലു വിക്കറ്റുകൾ വീഴ്ത്തിയ ഫസൽഹഖ് ഫറൂഖിയാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. ഫറൂഖി തന്നെയാണ് മാന്‍ ഓഫ് ദ മാച്ചും.
Also Read- കോഹ്ലി, രോഹിത്, ഗിൽ വന്നപോലെ മടങ്ങി; ബംഗ്ലാദേശിനെതിരെ ഇന്ത്യയുടെ മുൻനിര തകർന്നു
107 റൺസ് ലക്ഷ്യം പിന്തുടർന്ന അഫ്ഗാന് ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ റഹ്മാനുള്ള ഗുര്‍ബാസിനെ നഷ്ടമായെങ്കിലും 34 റണ്‍സെടുത്ത ഗുൽബാദിൻ നായിബ്, 25 റണ്‍സെടുത്ത അസ്മത്തുല്ല ഒമർസായി എന്നിവരുടെ മികവില്‍ വിജയം പിടിച്ചെടുക്കുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here