അഫ്ഗാന്‍- സിംബാബ്‌വെ രണ്ടാം ടെസ്റ്റില്‍ ബോളര്‍മാരുടെ അഴിഞ്ഞാട്ടം; ഇരു ടീമിനും ബാറ്റിങ് തകര്‍ച്ച

afghanistan-vs-zimbabwe

അഫ്ഗാനിസ്ഥാന്‍- സിംബാബ്‌വെ രണ്ടാം ടെസ്റ്റില്‍ ബോളര്‍മാരുടെ മിന്നുംപ്രകടനം. അഫ്ഗാനിസ്ഥാന്റെ ഒന്നാം ഇന്നിങ്‌സ് 157 റണ്‍സില്‍ ഒതുങ്ങി. സിംബാബ്‌വെയുടെത് ആകട്ടെ 243ലും അവസാനിച്ചു.

മൂന്ന് വീതം വിക്കറ്റെടുത്ത ന്യൂമാന്‍ ന്യാംഹുരിയും സിക്കന്ദര്‍ റസയുമാണ് അഫ്ഗാന്റെ കഥകഴിച്ചത്. ബ്ലെസ്സിങ് മുസാരാബാനി രണ്ടും റിച്ചാര്‍ഡ് ഗ്വാംരവ ഒന്നും വിക്കറ്റെടുത്തു. 25 റണ്‍സ് എടുത്ത റാഷിദ് ഖാന്‍ ആണ് അഫ്ഗാന്റെ ടോപ് സ്‌കോറര്‍. നാല് വിക്കറ്റെടുത്ത റാഷിദ് തന്നെയാണ് സിംബാബ്‌വെ ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്. സിംബാബ്‌വെ ക്യാപ്റ്റന്‍ ക്രെയ്ഗ് എന്‍വിന്‍ ആണ് ടോപ്‌സ്‌കോറര്‍ (75). സിക്കന്ദര്‍ റാസ 61ഉം സീന്‍ വില്യംസ് 49ഉം റണ്‍സെടുത്തു. മറ്റാര്‍ക്കും തിളങ്ങാനായില്ല. അഫ്ഗാന്റെ യാമിന്‍ അഹമ്മദ്‌സായ് മൂന്ന് വിക്കറ്റ് പിഴുതു. ഫരീദ് അഹമ്മദ് രണ്ടും സിയാഉള്‍ റഹ്‌മാന്‍ ഒന്നും വിക്കറ്റെടുത്തു.

Read Also: റയാന്‍ റിക്കിള്‍ട്ടന് സെഞ്ചുറി; രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക മുന്നേറുന്നു

മഴ കാരണം നാല് മണിക്കൂര്‍ വൈകിയാണ് ടോസ് ഇട്ടത്. മഴയുടെ ആനുകൂല്യം മുതലെടുത്ത് സിംബാബ്‌വെ ക്യാപ്റ്റന്‍ ഇര്‍വിന്‍ ബോളിങ് തെരഞ്ഞെടുത്തു. ആതിഥേയര്‍ പ്ലേയിങ് ഇലവനില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തി. റിച്ചാര്‍ഡ് ഗ്വംരാവയെയും റാസയെയും ടീമില്‍ ഉള്‍പ്പെടുത്തി. അഫ്ഗാന്‍ ആകട്ടെ അഞ്ച് മാറ്റങ്ങളാണ് വരുത്തിയത്. ഫരീദ് അഹമ്മദ്, റിയാസ് ഹസന്‍, ഇസ്മത് ആലം എന്നീ അരങ്ങേറ്റക്കാര്‍ക്കും അഫ്ഗാന്‍ അവസരം നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here