സിംബാബ്‌വെക്കെതിരായ രണ്ടാം ടെസ്റ്റില്‍ അഫ്ഗാനിസ്ഥാന്റെ തേരോട്ടം. 277 റണ്‍സിന്റെ ലീഡാണ് സന്ദര്‍ശകര്‍ക്കുള്ളത്. ഇനി ബോളര്‍മാരുടെ ഊഴമാണ്.
അഫ്ഗാന്റെ രണ്ടാം ഇന്നിങ്‌സ് 363 റണ്‍സില്‍ ഒതുങ്ങി.
Read Also: അങ്ങനെ ആ സ്വപ്നവും പൊലിഞ്ഞു; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ഇന്ത്യയ്ക്ക് യോഗ്യതയില്ല
അഫ്ഗാന്റെ റഹമത്ത് ഷായും (139) ഇസ്മത്ത് ആലമും (101) സെഞ്ചുറി നേടി. മറ്റാര്‍ക്കും തിളങ്ങാനായില്ല. ആറ് വിക്കറ്റെടുത്ത ബ്ലെസ്സിങ് മുസറബാനിയാണ് അഫ്ഗാന്റെ നട്ടെല്ലൊടിച്ചത്. റിച്ചാര്‍ഡ് ങ്വാരവ മൂന്നും സിക്കന്ദര്‍ റാസ ഒന്നും വിക്കറ്റെടുത്തു. ആദ്യ ഇന്നിങ്‌സില്‍ മുസറബാനി രണ്ട് വിക്കറ്റെടുത്തിരുന്നു. ന്യൂമാന്‍ ന്യാംഹുരി, സിക്കന്ദര്‍ റാസ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വിക്കറ്റെടുത്തിരുന്നു. ങ്വാരവ ഒരു വിക്കറ്റെടുത്തു.
Read Also: റിക്കിള്‍ട്ടന്റെ 259ല്‍ റണ്‍മല ഉയര്‍ത്തി ദക്ഷിണാഫ്രിക്ക; പാക്കിസ്ഥാന് ബാറ്റിങ് തകര്‍ച്ച
സിംബാബ്‌വെയുടെ ആദ്യ ഇന്നിങ്‌സില്‍ സിക്കന്ദര്‍ റാസ (61), ക്യാപ്റ്റന്‍ ക്രെയ്ഗ് ഇര്‍വിന്‍ (75) എന്നിവര്‍ അര്‍ധ സെഞ്ചുറി നേടിയിരുന്നു. സീന്‍ വില്യംസ് 49 റണ്‍സെടുത്തിരുന്നു.
Key Words: afghanistan vs zimbabwe, ismat alam, blessing muzarabani
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here