ആഫ്രിക്കൻ നേഷൻസ്‌ കപ്പ്‌ ഫുട്‌ബോൾ: മൂന്ന്‌ ഗോളിന്‌ ടാൻസാനിയയെ തോൽപ്പിച്ച് മൊറോക്കോ

ആഫ്രിക്കൻ നേഷൻസ്‌ കപ്പ്‌ ഫുട്‌ബോളിൽ ടാൻസാനിയയെ തകർത്ത്‌ മൊറോക്കോയുടെ അരങ്ങേറ്റം. മൂന്ന്‌ ഗോളിന്‌ ടാൻസാനിയയെ തോൽപ്പിച്ചാണ്‌ എതിരാളികൾക്ക്‌ മറുപടി നൽകിയത്‌.

ഇത്തവണ കിരീടസാധ്യത ഉള്ളതിൽ മുമ്പിലുള്ള ടീമാണ്‌ മൊറോക്കോ. ഖത്തർ ലോകകപ്പിൽ സെമിയിലെത്തി ഞെട്ടിച്ച സംഘവുമാണ് ഇവർ. ഇത്തവണ രണ്ടും കൽപ്പിച്ചാണ്‌ മൊറോക്കോ ടീം. ടാൻസാനിയക്കെതിരെ ക്യാപ്‌റ്റൻ റൊമയ്‌ൻ സയ്‌സ്‌, അസെദ്ധീൻ ഒനാഹി, യൂസഫ്‌ എൻ നെസ്‌റി എന്നിവർ ലക്ഷ്യം കണ്ടു. ആദ്യപകുതിയിൽ ഒരു ഗോളിന്‌ മുന്നിലായിരുന്നു. 70-ാം മിനിറ്റിൽ നൊവാറ്റസ്‌ മിറോഷി ചുവപ്പ്‌ കാർഡ്‌ കണ്ട്‌ മടങ്ങിയ. ശേഷം പത്തുപേരുമായാണ്‌ ടാൻസാനിയ കളി പൂർത്തിയാക്കിയത്‌.

ALSO READ: അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തില്‍ എത്തും; പ്രതിനിധികളുമായി കായിക മന്ത്രി ചര്‍ച്ച നടത്തി

1976ലെ ചാമ്പ്യൻമാരാണ്‌ മൊറോക്കോയുടെ പരിശീലകൻ വാലിദ്‌ റെഗ്രെഗുയിയാണ്‌. ലോകകപ്പിൽ സെമിവരെ എത്തിയത് ബൽജിയം, സ്‌പെയ്‌ൻ, പോർച്ചുഗൽ ടീമുകളെ വീഴ്‌ത്തിയാണ്‌. ഓരോ ഗോളടിച്ച്‌ മറ്റൊരു മത്സരത്തിൽ കോംഗോയും സാംബിയയും പിരിയുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News