ഒച്ചിനെ കഴിക്കുന്നത് നല്ലതാണോ? ; എഴുത്തുകാരൻ മുരളി തുമ്മാരക്കുടി പറയുന്നത് ഇങ്ങനെ

ഒച്ചെന്ന് കേൾക്കുമ്പോൾ തന്നെ നമുക്കൊരു അറപ്പാണ്. അബദ്ധത്തിലെങ്ങാനും ഒച്ചിനെ ഒന്ന് തൊട്ടു കഴിഞ്ഞാൽ പിന്നെ എത്ര കഴുകിയാലും നമുക്കൊരു സമാധാനം വരില്ല. അത്രത്തോളം വഴുവഴുപ്പാണ് ഒച്ചിന്റെ ശരീരം. എന്നാൽ ഈ ഒച്ചിനെ ഉപ്പും മുളകും മസാലപ്പൊടിയും ഒക്കെ ഇട്ടു കഴിക്കുന്നതിനെ കുറിച്ചൊന്ന് ആലോചിച്ചു നോക്കു? ചിന്തിക്കാൻ പോലും കഴിയുന്നില്ല അല്ലെ? എങ്കിൽ അങ്ങനെയൊരു സാഹസിക പ്രവർത്തി ചെയ്യുന്നതിനെ കുറിച്ചുള്ള നിർദ്ദേശം മുന്നോട്ട് വെയ്ക്കുകയാണ് യു.എൻ ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗം മുൻ തലവനും എഴുത്തുകാരനുമായ മുരളി തുമ്മാരുകുടി.

ALSO READ : രോ​ഗ പ്രതിരോധ ശേഷി കൂട്ടാം, തടി കുറയ്ക്കാം ട്രെൻഡ് സെറ്ററായി 5 ദിവസത്തെ ഡയറ്റ്

ആഫ്രിക്കൻ ഒച്ചിന്റെ ശല്യം കേരളത്തിൽ ക്രമാതീതമായി വർധിച്ചതിനെ തുടർന്നാണ് മുരളി തുമ്മാരക്കുടി ഇങ്ങനെയൊരു ആശയം മുന്നോട്ട് വെച്ചത്. ആഫ്രിക്കയിലും യൂറോപ്പിലും ജപ്പാനിലും ഒച്ചുകളെ ഭക്ഷിക്കുന്നുണ്ടെന്നും ഈ മൂന്നിടങ്ങളിൽ നിന്നും താൻ ഒച്ചിനെ കഴിച്ചിട്ടുമു​ണ്ടെന്നും അദ്ദേഹം പറയുന്നു. യൂറോപ്പിലും, ആഫ്രിക്കയിലും, ജപ്പാനിലും ഒച്ചിനെ ഭക്ഷിക്കാറുണ്ട്. അതുകൊണ്ട് തന്നെ ആഫ്രിക്കൻ ഒച്ചിനെ ഭക്ഷണം ആക്കാനുള്ള സാധ്യതയെ പറ്റി നമ്മുടെ കൃഷി വകുപ്പ് ഒന്ന് പരിശോധിക്കണമെന്ന് ആണ് മുരളി തുമ്മാരുകുടി നിർദേശിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News