ഇടുക്കിയിൽ വീണ്ടും ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. ഇടുക്കി വാത്തിക്കുടി പഞ്ചായത്തിലെ 15ാം വാർഡ് പടമുഖത്താണ് പന്നിപ്പനി സ്ഥിരീകരിച്ചത്.
പ്രതിരോധനടപടിയുടെ ഭാഗമായി ഇതിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ഫാമുകളിലെ പന്നികളെ ദയാവധത്തിന് വിധേയമാക്കും.വാക്സിൻ കൊണ്ട് പ്രതിരോധിക്കാൻ സാധിക്കാത്ത ആഫ്രിക്കൻ പന്നിപ്പനിയാണ് ബാധിച്ചിരിക്കുന്നത്.
Also Read:‘നാപ്തോള്‍ സ്ക്രാച്ച് ആൻഡ് വിൻ’: തട്ടിപ്പ് സംഘം അടിച്ചെടുത്തത് 1,35,000 രൂപ
പന്നിപ്പനി സ്ഥിരീകരിച്ചതോടെ കടുത്ത സുരക്ഷാ നടപടികളാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി സ്വീകരിക്കുന്നത്.വാത്തിക്കുടിയിലെ ഫാമിൽ ഉണ്ടായിരുന്ന 230 പന്നികളിൽ 170 എണ്ണം പനി ബാധിച്ച് ചത്തിരുന്നു.ബാക്കിയുള്ള പന്നികളെ ദയാവധത്തിന് വിധേയമാക്കും.
രോഗനിരീക്ഷണ മേഖലയിലെ പന്നിയിറച്ചി വില്പന നിരോധിക്കാനും തീരുമാനമായി. രോഗബാധ ഉണ്ടായ ഫാമിൽ നിന്ന് കഴിഞ്ഞ രണ്ടു മാസത്തിനിടയിൽ ഉണ്ടായ വില്പനയുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here