ചാന്ദ്‌നിയെ കൊന്നത് പ്രതി അസ്ഫാക് ആലം തന്നെയെന്ന് പൊലീസ്

ആലുവയില്‍ നിന്ന തട്ടിക്കൊണ്ടുപോയ ആറ് വയസുകാരി ചാന്ദ്‌നിയെ കൊലപ്പെടുത്തിയത് പ്രതി അസ്ഫാക് ആലം തന്നെയെന്ന് പൊലീസ്. പ്രതി കുറ്റസമ്മതം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ തെളിവെടുപ്പിനായി സ്ഥലത്ത് എത്തിയെങ്കിലും ജനരോക്ഷം കാരണം പുറത്തിറക്കാനായില്ല. കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Also read- ചാന്ദ്നിയുടെ കൊലപാതകം: പിന്നിൽ വലിയൊരു ശൃംഖല പ്രവർത്തിക്കുന്നുവെന്ന് സൂചനയെന്ന് എംഎല്‍എ അന്‍വര്‍ സാദത്ത്

ഇന്നലെയാണ് ചാന്ദ്‌നിയെ തട്ടിക്കൊണ്ടുപോയത്. ചാന്ദ്‌നിയെ തട്ടിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അസം സ്വദേശിയായ അസ്ഫാക്
ആലത്തിനെ പൊലീസ് പിടികൂടിയിരുന്നു. മജ്ജയ് കുമാറിന്റെ വീടിന് മുകളില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു ഇയാള്‍. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇയാള്‍ ഇവിടെ താമസിക്കാനെത്തിയത്. സംഭവത്തില്‍ രണ്ട് പേരെ കൂടി പൊലീസ് പിടികൂടിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News