ഇരുപത് വർഷങ്ങൾക്ക് ശേഷം മെസ്സിയും, റൊണാൾഡോയും ഇല്ലാത്ത ഒരു ബാലൻ ഡി ഓർ പട്ടിക

കഴിഞ്ഞ രണ്ടു ദശാബ്‌ദങ്ങൾക്കിടെ ബാലൻ ഡി ഓർ എന്ന് കേട്ടാൽ ഫുട്ബാൾ പ്രേമികളുടെ മനസിലേക്ക് ആദ്യം ഓടിയെത്തുന്ന പേര് ഒന്നുകിൽ ലിയോണൽ മെസ്സി അല്ലെങ്കിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നതായിരുന്നു. എന്നാൽ ഇത്തവണ അതിനു അവസാനം വന്നിരിക്കുന്നു. ഇരുപത് വർഷങ്ങൾക്കിടെ ഫുട്ബോൾ ലോകം കണ്ട ഇതിഹാസ താരങ്ങൾ ആയ ലിയോണൽ മെസ്സിയും, ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇല്ലാതെ ഒരു ബാലൻ ഡി ഓർ നാമനിർദ്ദേശപട്ടിക പുറത്ത് വന്നിരിക്കുന്നു. കൃത്യമായി പറഞ്ഞാൽ 2003-ന് ശേഷം ആദ്യമായിട്ട് ആണ് ഇരുവരുടെയും പേരില്ലാതെ ഒരു ബാലൻ ഡി ഓർ നാമനിർദ്ദേശപട്ടിക പുറത്തുവന്നിരിക്കുന്നത്.

ALSO READ : അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെ കേരളത്തിലേക്ക് എത്തിക്കാന്‍ സര്‍ക്കാര്‍; കായിക മന്ത്രി സ്‌പെയിനിലേക്ക്

2008 മുതല്‍ 2017 വരെയുള്ള പത്ത് വർഷക്കാലം ഫുട്ബോൾ ലോകത്തെ ഇതിഹാസ താരങ്ങൾ തമ്മിലുള്ള പോരാട്ടമായിരുന്നു ബാലൻ ഡി ഓർ ചടങ്ങിൽ കാണാൻ കഴിഞ്ഞിരുന്നത്. 2023 ൽ തന്റെ എട്ടാം ബാലൻ ഡി ഓർ നേടി മെസ്സി റെക്കോർഡ് ഇട്ടപ്പോൾ, അഞ്ച് തവണയാണ് റൊണാൾഡോ സുവർണ പന്ത് കരസ്ഥമാക്കിയിട്ടുള്ളത്. ഫുട്ബോളിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ബാലൻ ഡി ഓർ നേടിയ താരങ്ങളിൽ ഒന്നും രണ്ടും സ്ഥാനത്തും ഇരുവരും തന്നെയാണ് ഉള്ളത്. 2004 മുതല്‍ 2022 വരെ തുടര്‍ച്ചയായി 18 വര്‍ഷം ബാലൻ ഡി ഓർ പട്ടികയില്‍ ഇടം നേടിയ താരമാണ് റൊണാള്‍ഡോ. 2006 മുതല്‍ 2023 വരെ തുടര്‍ച്ചയായി 17 വര്‍ഷം മെസ്സിയും പട്ടികയില്‍ ഇടംനേടിയിരുന്നു.

ALSO READ : ബംഗ്ലാദേശിനെതിരെ പ്രധാന വിക്കറ്റ് കീപ്പർ സഞ്ജു ; ഋഷഭ് പന്തിന് വിശ്രമം

പിന്നീട്‌ 2018 ലായിരുന്നു ബാലൻ ഡി ഓറിനു വേണ്ടിയുള്ള ഇരുവരുടെയും മത്സരത്തിന് ഒരവസാനം കണ്ടത്. റയൽ മാഡ്രിഡിന്റെ ക്രൊയേഷ്യൻ മിഡ്ഫീൽഡർ ലൂക്ക മോഡ്രിച്ചായിരുന്നു ഇരുവരുടെയും ആധിപത്യം തകര്‍ത്ത്. നിലവിൽ റൊണാള്‍ഡോ സൗദി പ്രോ ലീഗ് ക്ലബ്ബ് അല്‍ നസറിനു വേണ്ടിയും മെസ്സി മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബ് ഇന്റര്‍ മയാമിക്കുവേണ്ടിയുമാണ് കളിച്ചു കൊണ്ടിരിക്കുന്നത്. ഒക്ടോബര്‍ 24-ന് ആണ് ഇത്തവണത്തെ ബാലൻ ഡി ഓർ വിജയിയെ പ്രഖ്യാപിക്കുന്നത്. കിലിയന്‍ എംബാപ്പെ, വിനീഷ്യസ് ജൂനിയര്‍, ജൂഡ് ബെല്ലിങ്ങാം, ഫില്‍ ഫോഡന്‍, എമിലിയാനോ മാര്‍ട്ടിനെസ്, ലമിന്‍ യമാല്‍, നിക്കോ വില്യംസ്, ഡാനി ഓല്‍മോ, മാര്‍ട്ടിന്‍ ഒഡെഗാര്‍ഡ്, ബുക്കായോ സാക്ക തുടങ്ങി ഒരുപിടി മികച്ച യുവതാരങ്ങളാണ് ഇത്തവണത്തെ 30 അംഗ പ്രാഥമിക പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. ഫുട്ബോൾ പണ്ഡിറ്റുകളുടെ നിഗമനപ്രകാരം ഇത്തവണ റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർ സ്റ്റാർ വിനീഷ്യസ് ജൂനിയർ ബാലൻ ഡി ഓർ പുരസ്‌കാരം നേടുമെന്നാണ് സാധ്യത കൽപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News