ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളില്‍ ഇന്ന് സുപ്രീംകോടതി വാദം കേള്‍ക്കും. മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് സുപ്രീംകോടതി ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, സഞ്ജീവ് ഖന്ന, ബി ആര്‍ ഗവായി, സൂര്യ കാന്ത് എന്നിവരടങ്ങിയ അഞ്ചംഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.
Also read- പുകവലി ദൃശ്യം; ധനുഷിനും ഐശ്വര്യയ്ക്കുമെതിരായ കേസ് ഹൈക്കോടതി തള്ളി
2020 മാര്‍ച്ച് 20 ന് ശേഷം ആദ്യമായാണ് ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കുന്നത്. 2022 ല്‍ യു യു ലളിത് വിരമിക്കുന്നതിന് മുമ്പ് ഹര്‍ജികള്‍ പരിഗണിക്കാന്‍ തീരുമാനിച്ചിരുന്നു. അന്ന് കേസ് പരിഗണിച്ച മുന്‍ ബെഞ്ചിലെ ജസ്റ്റിസുമാരായ എന്‍ വി രമണയും സുഭാഷ് റെഡ്ഡിയും പിന്നീട് വിരമിച്ചിരുന്നു.
കേന്ദ്ര തീരുമാനം ഫെഡറല്‍ സംവിധാനത്തെ വെല്ലുവിളിക്കുന്നതാണെന്നാണ് ഹര്‍ജികളില്‍ ചൂണ്ടിക്കാട്ടുന്നത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ അവിടുത്തെ ജനങ്ങള്‍ പിന്തുണക്കുന്നില്ല. 2019 ലെ ജമ്മു കശ്മീര്‍ പുനഃസംഘടന നിയമമനുസരിച്ച് സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കാന്‍ സാധിക്കില്ലെന്നും ഹര്‍ജികളില്‍ പറയുന്നുണ്ട്.
Also Read- ക്ഷാമ കാലത്ത് ഉപയോഗിക്കാന്‍ വീടിന്റെ ടെറസില്‍ കഞ്ചാവ് കൃഷി; 19കാരന്‍ പിടിയില്‍
ജമ്മു കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 2019 ല്‍ റദ്ദാക്കിയതിലൂടെ പ്രദേശത്തെ സമാധാനത്തിലേക്ക് നയിച്ചെന്ന് കേന്ദ്രം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ജമ്മു കശ്മീര്‍ തീവ്രവാദത്തെ അഭിമുഖീകരിക്കുകയാണ്. ഇത് തടയാന്‍ ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയുക മാത്രമാണ് ഏക പോംവഴി എന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here