വീണ്ടും രൂപീകരിച്ചത് എട്ട് പതിറ്റാണ്ടിന് ശേഷം, ഇത് ചരിത്രം; സ്വിറ്റ്‌സര്‍ലന്‍ഡില്‍ ചെങ്കൊടിയേറ്റം

ഒന്നും രണ്ടുമല്ല… നീണ്ട എണ്‍പത്തിനാലു വര്‍ഷങ്ങള്‍.. യൂറോപിന്റെ മണ്ണില്‍ ഒരു ചരിത്രം വീണ്ടും രചിക്കപ്പെട്ടിരിക്കുന്നു. അതേ വിപ്ലവത്തിന്റെ ചെങ്കൊടി പാറിപ്പറന്നിരിക്കുകയാണ് സ്വിറ്റ്‌സര്‍ലന്‍ഡില്‍.

ALSO READ:  ‘പന്തീരങ്കാവില്‍ നവവധുവിന് ക്രൂര മർദനമേറ്റ സംഭവം; യുവതിയ്ക്ക് നിയമ സഹായമുള്‍പ്പെടെ നല്‍കി പിന്തുണയ്ക്കും’: മന്ത്രി വീണാ ജോർജ്

ഏകദേശം ആറായിരം അംഗങ്ങളുണ്ടായിരുന്ന ശക്തമായ പാര്‍ട്ടി, ആദ്യമായി സ്വിറ്റ്‌സര്‍ലന്‍ഡില്‍ രൂപീകരിച്ചത് 1921ലായിരുന്നു. സര്‍ക്കാരിനെ അട്ടിമറിക്കുന്നതിന് അനുകൂലിച്ചെന്ന് ആരോപിച്ച് 1940ല്‍ സ്വിസ് സര്‍ക്കാര്‍ പാര്‍ട്ടിയെ നിരോധിച്ചു.. പിറകേ പിരിച്ചുവിടാന്‍ ഉത്തരവുമിട്ടു. ഫെഡറല്‍ കോടതിയും ഈ നിലപാടിനൊപ്പം നിന്നു. അഞ്ചു വര്‍ഷത്തിന് ശേഷം ഈ നിരോധനം സര്‍ക്കാര്‍ എടുത്തുകളഞ്ഞെങ്കിലും നിരോധിച്ച് മൂന്നുവര്‍ഷം പിന്നിട്ടപ്പോഴേക്കും പാര്‍ട്ടിയിലെ മിക്ക അംഗങ്ങളും സോഷ്യല്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയിലേക്ക് ചേക്കേറി.

ALSO READ: നിക്ഷേപ തുക തിരിച്ചു നല്‍കുന്നില്ല; പത്തനംതിട്ട സഹകരണ ബാങ്കില്‍ കുത്തിയിരിപ്പ് പ്രതിഷേധം

കഴിഞ്ഞദിവസം ബേണിലെ ബുര്‍ഗ്‌ഡോര്‍ഫില്‍ 300ലധികം ഡെലിഗേറ്റുകള്‍ പങ്കെടുത്ത ത്രിദിന സമ്മേളനത്തില്‍ വീണ്ടും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചിരിക്കുകയാണ്. റവല്യൂഷണറി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒഫ്് സ്വിറ്റ്‌സര്‍ലന്‍ഡ് ആര്‍കെപിയുടെ സെക്രട്ടറിയായി ദേര്‍സു ഹെരിയെ തെരഞ്ഞെടുത്തു.

ALSO READ: ദില്ലി മദ്യനയ കേസ്: കെജ്‌രിവാളിന്റെ തടവില്‍ പിഴച്ചതില്‍ പാര്‍ട്ടിയെ തന്നെ കുടുക്കാന്‍ ഇഡി

വിദ്യാര്‍ത്ഥികള്‍, ഇതര യുവജനങ്ങള്‍, എന്നിവര്‍ നിറഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസിലാണ് ഹെരിയയെ തെരഞ്ഞെടുത്തത്. സാമ്രാജ്യത്വം, പണപ്പെരുപ്പം, കാലാവസ്ഥാ പ്രതിസന്ധി, പലസ്തീന്‍ പ്രശ്‌നമെല്ലാം ചര്‍ച്ചയായ സമ്മേളനത്തില്‍ സ്വിസ് യൂണിവേഴ്‌സിറ്റികളില്‍ നടക്കുന്ന പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുവാനും തീരുമാനിച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News