ആലപ്പുഴ ചെറിയകലവൂരില്‍നിന്ന് കാണാതായ വളര്‍ത്തുനായ ‘ചിക്കി’നെ പത്ത് ദിവസത്തിലധികം നീണ്ട തിരച്ചിലിനൊടുവില്‍ കണ്ടെത്തി. ദേഹത്ത് ചെറിയൊരു മുറിവും ക്ഷീണവുമുണ്ടെങ്കിലും നായയെ തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിലാണ് വീട്ടുകാര്‍.നായയെ കണ്ടെത്തുന്നവര്‍ക്ക് 5,000 രൂപ സമ്മാനം പ്രഖ്യാപിച്ച് വീട്ടുകാര്‍ തിരച്ചില്‍ നടത്തുന്നത് വലിയ വാര്‍ത്തയായിരുന്നു.
ALSO READ:വെട്ടിക്കുറച്ച സൗജന്യ ബാഗേജ് പുനഃസ്ഥാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്
ബംഗളൂരുവില്‍ ജോലി ചെയ്യുന്ന ഉണ്ണിക്കൃഷ്ണന്റെ വളര്‍ത്തു നായയാണ് ചിക്ക്. ഓണത്തിനു വന്നപ്പോള്‍ കൂടെക്കൊണ്ടുവന്നതാണ്.കാണാതായ വീട്ടില്‍നിന്ന് 12 കിലോമീറ്റര്‍ ദൂരെ പതിനൊന്നാം മൈലിനുകിഴക്ക് കഞ്ഞിക്കുഴി പഞ്ചായത്ത് ഒന്നാംവാര്‍ഡ് മാടവനയില്‍ രതീഷിന്റെ വീട്ടില്‍ നിന്ന് ബുധനാഴ്ച വൈകിട്ടാണു ചിക്കിനെ കിട്ടിയത്.വാര്‍ത്ത കണ്ട രതീഷിന്റെ ഭാര്യ അനിത വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ഫോട്ടോ കൂടി അയച്ചുകൊടുത്തതോടെ ഉടമ ഉണ്ണികൃഷ്ണന്‍ ചിക്കിനെ തിരിച്ചറിഞ്ഞു.ഉണ്ണിക്കൃഷ്ണന്റെ സഹോദരന്‍ ഉല്ലാസും അച്ഛന്‍ മുരളീധരനും നായയെ ഏറ്റുവാങ്ങി മൂന്നുദിവസമായി നായ ഇവരുടെ വീട്ടിലും പരിസരങ്ങളിലും ഉണ്ടായിരുന്നതായി വീട്ടുകാര്‍ പറഞ്ഞു.ഇവര്‍ 5,000 രൂപ സമ്മാനമായി നല്‍കിയെങ്കിലും അനിത വാങ്ങിയില്ല.
ALSO READ :വൈക്കത്ത് ഓട്ടോറിക്ഷ പാടത്തേക്ക് മറിഞ്ഞ് ഒരാൾ ഒരാൾ മരിച്ചു
ഓണത്തിനു നാട്ടിലേക്ക് വന്നപ്പോള്‍ ഉണ്ണിക്കൃഷ്ണന്‍ കൂടെക്കൊണ്ടുവന്നതാണ് ചിക്കിനെ. തിരുവോണദിവസമാണ് നായയെ കാണാതായത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിന് നായ്ക്കളുടെ ചിത്രങ്ങളാണ് ചിക്കിന്റെതെന്ന് സംശയിച്ച് ഉണ്ണികൃഷ്ണന് ലഭിച്ചിരുന്നത്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here