പടിയിറങ്ങും മുമ്പ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ എന്നോട് ക്ഷമിക്കൂ…

സുപ്രീംകോടതിയിലെ ദീർഘനാളത്തെ സേവനത്തിനു ശേഷം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് കോടതിയുടെ പടിയിറങ്ങി. വർഷങ്ങൾ നീണ്ടൊരു ദീർഘയാത്രയുടെ അവസാനം കുറിക്കുന്ന ദിനമായത് കൊണ്ടുതന്നെ ഏറെ വിനയാന്വിതനായും നന്ദിയോടെയുമായിരുന്നു ചീഫ് ജസ്റ്റിസിൻ്റെ പടിയിറങ്ങുമ്പോഴുള്ള വാക്കുകൾ. മന.പൂർവമല്ലാതെ താൻ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ എന്നോട് ക്ഷമിക്കൂ എന്നു പറഞ്ഞ ഡി.വൈ. ചന്ദ്രചൂഡ്, ഇന്നലെ വൈകിട്ട് എൻ്റെ റജിസ്ട്രാർ ജുഡീഷ്യൽ എപ്പോഴാണ് ആചാരപരമായ വിടവാങ്ങൽ ഒരുക്കേണ്ടതെന്ന് ചോദിച്ചപ്പോൾ ഉച്ചയ്ക്ക് 2 മണി എന്ന് മറുപടി കൊടുത്ത ഞാൻ നാളെ ഉച്ചയ്ക്ക് 2 മണിയ്ക്ക് ആരെങ്കിലും ഈ കോടതി മുറിക്കുള്ളിൽ ഉണ്ടായിരിക്കുമോ എന്ന് മനസ്സിൽ കരുതിയിരുന്നു.

ALSO READ: ‘എന്റെ പേരിൽ ചില മാധ്യമങ്ങൾ തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നു’; പാലക്കാട് പെട്ടി വിവാദം തെരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ

ഒരു  യുവ അഭിഭാഷകനെന്ന നിലയിൽ താൻ വാദങ്ങളുടെ ക്രാഫ്റ്റ് നിരീക്ഷിക്കുകയും വിലപ്പെട്ട കോടതിമുറി സാങ്കേതികതകൾ പഠിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. “ഞങ്ങൾ ഇവിടെ തീർഥാടകരായാണ് പ്രവർത്തിക്കുന്നത്, ഞങ്ങൾ ചെയ്യുന്ന ജോലിക്ക് കേസുകൾ ഉണ്ടാക്കാനും തകർക്കാനും കഴിയുമെന്ന ബോധ്യമുണ്ട്. ഈ കോടതിയെ അലങ്കരിക്കുകയും ഈ ബാറ്റൺ കൈമാറുകയും ചെയ്ത മഹത്തായ ജഡ്ജിമാർ ഉണ്ടായിരുന്നു,- അദ്ദേഹം പറഞ്ഞു. തുടർന്ന് “ഞാൻ ഈ കോടതി വിടുമ്പോൾ ഒരു വ്യത്യാസവും ഉണ്ടാകാൻ പോകുന്നില്ല, കാരണം ജസ്റ്റിസ് ഖന്നയെപ്പോലെ സ്ഥിരതയുള്ള ഒരാൾ അത് ഏറ്റെടുക്കു’മെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2022 നവംബർ 8-ന് ആരംഭിച്ചതായിരുന്നു സുപ്രീം കോടതിയിലെ ചീഫ് ജസ്റ്റിസായുള്ള ഡി.വൈ. ചന്ദ്രചൂഡിൻ്റെ യാത്ര.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News