ഒരിടവേളയ്ക്കുശേഷം സംസ്ഥാനത്ത് 6 ജില്ലകളിലേക്ക് മഴയെത്തും; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത

സംസ്ഥാനത്ത് ഒരിടവേളയ്ക്കുശേഷം വീണ്ടും മഴ ശക്തമാവുകയാണ്. വരും മണിക്കൂറിൽ സംസ്ഥാനത്ത് ആറ് ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് പ്രവചനം. ഇന്നലെ രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരുന്നു. എറണാകുളത്തെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പത്തനംതിട്ട ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യത. കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

also read :ടെക്സ്റ്റയില്‍ മില്ലുകള്‍ക്ക് 10.50 കോടി അനുവദിച്ച് സംസ്ഥാന സർക്കാർ; 5 സ്പിന്നിങ് മില്ലുകൾ ഉടൻ തുറക്കും

അതേസമയം വിവിധ തീരങ്ങളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് തെക്കൻ ആന്ധ്രപ്രദേശ് തീരത്തും അതിനോട് ചേർന്ന മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 40 മുതൽ 45 കി.മീ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കി.മീ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഇവിടെ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.നാളെ തെക്കു – കിഴക്കൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കു – പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 – 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.

also read :എട്ട് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ ഒറ്റയ്ക്ക് യാത്രചെയ്യുന്നത് വിലക്കി സൗദി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News