നടൻ ബാലയുടെ വിവാഹത്തിനു പിന്നാലെ വീഡിയോയുമായി മുൻ ഭാര്യ എലിസബത്ത്, ‘കുറച്ച് വിഷമമുണ്ടായിരുന്നു.. ഇപ്പോൾ ഭയങ്കര ഹാപ്പിയായി.!-വീഡിയോ

നടൻ ബാലയുടെ വിവാഹം സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി നിൽക്കുന്നതിനിടെ പുതിയ വീഡിയോയുമായി മുൻ ഭാര്യ എലിസബത്ത്. ഇപ്പോൾ കേൾക്കുന്ന വാർത്തയെക്കുറിച്ച് പറയാൻ താൽപര്യമില്ലെന്നും ഒരു സന്തോഷ കാര്യം പങ്കുവെക്കാനാണ് താൻ ഇപ്പോൾ വീഡിയോയിൽ വന്നതെന്നും എലിസബത്ത് പറഞ്ഞു.

തുടർന്ന് താൻ അലഹബാദിലാണ് ഇപ്പോഴെന്നും കൃത്യ സമയത്ത് സഹായം കിട്ടിയപ്പോൾ തൻ്റെയൊരു രോഗി രക്ഷപ്പെട്ടെന്നും ഇതിനു പിന്നാലെ അവർ നന്ദിയറിയിച്ച് തന്നെ കാണാൻ വന്നെന്നും സമ്മാനമായി ചോക്ലേറ്റ് നൽകിയെന്നും എലിസബത്ത് വീഡിയോയിൽ പറയുന്നുണ്ട്.

ALSO READ: അമ്മായിയമ്മ എച്ചിൽപാത്രത്തിൽ നിന്ന് ഭക്ഷണം കഴിക്കാൻ നിർബന്ധിച്ചു; സ്ത്രീധന പീഡനത്തിൽ മലയാളിയായ കോളജ് അധ്യാപിക തമിഴ്‌നാട്ടിൽ ജീവനൊടുക്കി

നിലവിൽ അലഹബാദിൽ ജോലി ചെയ്യുന്ന എലിസബത്ത് ഫേസ്ബുക്കിലും യൂട്യൂബിലും തൻ്റെ വീഡിയോ പങ്കു വെച്ചിട്ടുണ്ട്. മറ്റൊരാൾക്ക് സന്തോഷം നൽകാൻ സാധിച്ചു എന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. കുറച്ച് വിഷമങ്ങൾ ഉണ്ടായിരുന്നെന്നും എന്നാൽ, ഇപ്പോൾ ഭയങ്കര ഹാപ്പിയാണെന്നും എലിസബത്ത് വീഡിയോയിൽ പറയുന്നു.

News Summary- While actor Bala’s marriage is being discussed in social media, his ex-wife Elizabeth has released a new video

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News