പെട്രോളടിച്ച ശേഷം 2000 ന്റെ നോട്ട് നല്‍കി; അടിച്ച പെട്രോള്‍ തിരികെ ഊറ്റിയെടുത്ത് പമ്പ് ജീവനക്കാരന്‍; വീഡിയോ

രണ്ടായിരത്തിന്റെ നോട്ട് പിന്‍വലിച്ചതായുള്ള ആര്‍ബിഐയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ കയ്യിലുള്ള രണ്ടായിരത്തിന്റെ നോട്ട് ഒഴിവാക്കാനുള്ള ശ്രമത്തിലാണ് ആളുകള്‍. രണ്ടായിരത്തിന്റെ നോട്ട് ഒഴിവാക്കാന്‍ പലരും പല വഴികളും തേടുന്നുണ്ട്. ഇപ്പോഴിതാ ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരു വീഡിയോയാണ് വൈറലാകുന്നത്.

Also Read- രണ്ടായിരം രൂപ നോട്ട് പിന്‍വലിക്കുന്നതിന് പിന്നില്‍? സാമ്പത്തിക വിദഗ്ധന്‍ പറയുന്നു

പെട്രോളടിച്ച ശേഷം രണ്ടായിരം രൂപ നല്‍കിയ ആളുടെ വണ്ടിയില്‍ നിന്ന് പെട്രോള്‍ ഊറ്റിയെടുക്കുന്ന പമ്പ് ജീവനക്കാരനാണ് വീഡിയോയില്‍ @NigarNawab എന്ന അക്കൗണ്ടില്‍ നിന്നാണ് വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘യുപിയിലെ ജലൗണിലെ പെട്രോള്‍ പമ്പില്‍ 2000 -ത്തിന്റെ നോട്ട് നല്‍കിയപ്പോള്‍ ജീവനക്കാര്‍ അത് സ്വീകരിക്കാന്‍ വിസമ്മതിച്ചു. പിന്നാലെ ടാങ്കില്‍ നിന്ന് ഒഴിച്ച പെട്രോളും ഊറ്റിയെടുക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News